ETV Bharat / state

സംസ്ഥാനത്തെ സ്‌കൂളുകൾ നവംബർ 1 മുതൽ ; 15 മുതൽ മുഴുവൻ ക്ലാസുകളും

author img

By

Published : Sep 18, 2021, 5:55 PM IST

Updated : Sep 18, 2021, 7:23 PM IST

ഒന്ന് മുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ലാസുകൾ, എസ്‌എസ്‌എൽസി, പ്ലസ്‌ടു ക്ലാസുകൾ എന്നിവ നവംബർ ഒന്നിന് ആരംഭിക്കും

schools will be open on November 1st  schools will be open  school open  സംസ്ഥാനത്തെ സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കും  സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കും  സ്‌കൂളുകൾ തുറക്കും  സ്‌കൂൾ തുറക്കും  സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കാൻ തീരുമാനം
സംസ്ഥാനത്തെ സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കും

തിരുവനന്തപുരം : ഒന്നര വർഷത്തിലേറെ നീണ്ട ഇടവേളയ്‌ക്കുശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ നവംബർ ഒന്നിന് തുറക്കാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ശനിയാഴ്‌ച ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ധാരണയായത്.

ഒന്ന് മുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ലാസുകൾ, എസ്‌എസ്‌എൽസി, പ്ലസ്‌ടു ക്ലാസുകൾ എന്നിവയാണ് നവംബർ ഒന്നിന് ആരംഭിക്കുന്നത്. നവംബർ 15 മുതൽ എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന് തയാറെടുപ്പുകൾ നടത്താനും 15 ദിവസങ്ങൾക്ക് മുമ്പ് മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കാനും തീരുമാനിച്ചു.

ALSO READ: 'അവസാന വാക്ക് തങ്ങൾമാരുടെ' ; 'ഹരിത'യില്‍ നിലപാട് കൂട്ടായെടുത്തതെന്ന് കുഞ്ഞാലിക്കുട്ടി

പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു. രോഗപ്രതിരോധശേഷി കുറവുള്ള കുട്ടികൾ സ്‌കൂളുകളിൽ ഹാജരാകേണ്ടതില്ല.

വാഹനങ്ങളിൽ കുട്ടികളെ എത്തിക്കുമ്പോൾ പാലിക്കേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് ചർച്ച നടത്തും. വിദ്യാലയങ്ങൾ തുറക്കുമ്പോൾ രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിക്കും.

കുട്ടികൾക്ക് വേണ്ടി പ്രത്യേക മാസ്‌കുകൾ തയ്യാറാക്കുമെന്നും അതേസമയം എല്ലാ സ്‌കൂളുകളും മാസ്‌കുകൾ കരുതണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒക്ടോബർ 18 മുതൽ മുതൽ കോളജ് തലത്തിൽ വാക്‌സിൻ സ്വീകരിച്ച വിദ്യാർഥികളുടെ എല്ലാ ക്ലാസുകളും ആരംഭിക്കും.

Last Updated : Sep 18, 2021, 7:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.