ETV Bharat / state

രാഷ്ട്രീയ ഇടപെടല്‍ അനുവദിക്കില്ല; സ്‌കൂൾ പാർലമെന്‍റ്‌ തെരഞ്ഞെടുപ്പ് ഡിസംബർ 4ന്

author img

By ETV Bharat Kerala Team

Published : Nov 24, 2023, 6:54 PM IST

School Parliament election 2023-24: സംസ്ഥാന സ്‌കൂൾ ശാസ്ത്രമേള ഡിസംബർ 3 വരെ നടക്കുന്നതിനാലാണ് സ്‌കൂൾ പാർലമെന്‍റ്‌ തെരഞ്ഞെടുപ്പ് ഡിസംബർ നാലിലേക്ക് മാറ്റിയത്

School Parliament election  School Parliament election on 4th December  School Parliament election updates  education news kerala  state school science fair  സ്‌കൂൾ പാർലമെന്‍റ്‌ തെരെഞ്ഞെടുപ്പ്  സ്‌കൂൾ പാർലമെന്‍റ്‌ തെരെഞ്ഞെടുപ്പ് ഡിസംബർ 4ന്  സ്‌കൂൾ പാർലമെന്‍റ്‌ തെരെഞ്ഞെടുപ്പ് 2023 24  സംസ്ഥാന സ്‌കൂൾ ശാസ്ത്രമേള  വിദ്യാഭ്യാസ ഡയറക്‌ടർ ഉത്തരവ്
School Parliament election on 4th December

തിരുവനന്തപുരം: 2023-24 അധ്യയനവർഷത്തെ സംസ്ഥാനത്തെ സ്‌കൂൾ പാർലമെന്‍റ്‌ തെരഞ്ഞെടുപ്പ് ഡിസംബർ നാലിന്. നേരത്തെ ഡിസംബർ ഒന്നിന് ആയിരുന്നു പാർലമെന്‍റ്‌ തെരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നതെങ്കിലും സംസ്ഥാന സ്‌കൂൾ ശാസ്ത്രമേള നവംബർ 30 മുതൽ ഡിസംബർ 3 വരെ നടക്കുന്നതിനാലാണ് തീയതി മാറ്റിയത് (School Parliament election on 4th December).

മറ്റു തീയതികൾ :

  • തെരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കേണ്ട അവസാന തീയതി- 27/11/2023 ഉച്ചയ്ക്ക് മൂന്ന് മണിവരെ.
  • നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി- 28/11/23 ഉച്ചയ്ക്ക് മൂന്ന് മണിവരെ.
  • മത്സരാർത്ഥികളുടെ ലിസ്‌റ്റ്‌ പ്രസിദ്ധീകരിക്കുന്ന തീയതി-29/11/23
  • തെരഞ്ഞെടുപ്പ് തീയതി - 04/12/2023

അതേസമയം സ്‌കൂൾതല പാർലമെന്‍റ്‌ തെരഞ്ഞെടുപ്പ് യാതൊരു രാഷ്ട്രീയ പാർട്ടികളുടെയും ഇടപെടലുകൾ ഇല്ലാതെയാവണമെന്ന് വിദ്യാഭ്യാസ ഡയറക്‌ടർ പ്രിൻസിപ്പൽമാർക്ക് അയച്ച ഉത്തരവിൽ പറയുന്നു.

School Parliament election  School Parliament election on 4th December  School Parliament election updates  education news kerala  state school science fair  സ്‌കൂൾ പാർലമെന്‍റ്‌ തെരെഞ്ഞെടുപ്പ്  സ്‌കൂൾ പാർലമെന്‍റ്‌ തെരെഞ്ഞെടുപ്പ് ഡിസംബർ 4ന്  സ്‌കൂൾ പാർലമെന്‍റ്‌ തെരെഞ്ഞെടുപ്പ് 2023 24  സംസ്ഥാന സ്‌കൂൾ ശാസ്ത്രമേള  വിദ്യാഭ്യാസ ഡയറക്‌ടർ ഉത്തരവ്
സ്‌കൂൾ പാർലമെന്‍റ്‌ തെരെഞ്ഞെടുപ്പ്

വിദ്യാർത്ഥികളുടെ അധ്യായനത്തെ തടസ്സപ്പെടുത്തുന്നതും ബാധിക്കുന്നതുമായ രീതിയിൽ സ്‌കൂളിന് പുറത്തോ അകത്തോ കക്ഷിരാഷ്ട്രീയ യോഗങ്ങൾ ചേരാൻ വിദ്യാർത്ഥികൾക്കോ വിദ്യാർത്ഥി സംഘടനകൾക്കോ അനുവാദം ലഭിക്കുന്നില്ലെന്ന് പ്രധാനാധ്യാപകർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.

ALSO READ:സംസ്ഥാന സ്‌കൂൾ കലോത്സവം : യാതൊരു സംശയവും വേണ്ട, ഇത്തവണയും വെജിറ്റേറിയന്‍ ഭക്ഷണം തന്നെ : വി ശിവന്‍കുട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.