ETV Bharat / state

പ്രിയ വര്‍ഗീസ് പിഎച്ച്‌ഡി ബോണ്ട് വ്യവസ്ഥ ലംഘിച്ചു: ഗവേഷണകാലത്തെ മുഴുവന്‍ ശമ്പളവും തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

author img

By

Published : Sep 2, 2022, 12:25 PM IST

complaint against Priya Varghese to UGC  Save University campaign committee  complaint against Priya Varghese  പ്രിയ വര്‍ഗീസ് പിഎച്ച്ഡി ബോണ്ട് വ്യവസ്ഥ  കണ്ണൂര്‍ സര്‍വകലാശാല അധ്യാപക നിയമന വിവാദം  കണ്ണൂർ സർവകലാശാല വിസി നിയമനം  സേവ് യൂണിവേഴ്‌സിറ്റി കാമ്പെയിൻ സമിതി  സേവ് യൂണിവേഴ്‌സിറ്റി കാമ്പെയിൻ സമിതി പരാതി  പ്രിയ വർഗീസിനെതിരെ പരാതി  പ്രിയ വർഗീസിനെതിരെ യുജിസിക്ക് പരാതി  യുജിസിയുടെ ഫാക്കല്‍റ്റി ഡവലപ്‌മെന്‍റ് പ്രോഗ്രാം  പ്രിയ വര്‍ഗീസ് കരാര്‍ വ്യവസ്ഥ  ബോണ്ട് വ്യവസ്ഥ ലംഘിച്ച് പ്രിയ വർഗീസ്  എഫ്‌ഡിപി  പ്രിയ വർഗീസ് നിയമനം വിവാദം
പ്രിയ വര്‍ഗീസ് പിഎച്ച്‌ഡി ബോണ്ട് വ്യവസ്ഥ ലംഘിച്ചു: ഗവേഷണകാലത്തെ മുഴുവന്‍ ശമ്പളവും തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്‌ക്കെതിരെ സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ സമിതി യുജിസിക്ക് പരാതി നല്‍കി. പിഎച്ച്‌ഡി ബോണ്ട് വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഗവേഷണകാലത്തെ ശമ്പളം തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

തിരുവനന്തപുരം: പ്രിയ വര്‍ഗീസ് പിഎച്ച്‌ഡി ബോണ്ട് വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഗവേഷണകാലത്തെ മുഴുവന്‍ ശമ്പളവും തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്‌ക്കെതിരെ സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ സമിതിയാണ് യുജിസിക്ക് പരാതി നല്‍കിയത്. യുജിസിയുടെ ഫാക്കല്‍റ്റി ഡവലപ്‌മെന്‍റ് പ്രോഗ്രാം (എഫ്‌ഡിപി) മുഖേന പിഎച്ച്‌ഡി നേടിയ പ്രിയ വര്‍ഗീസ് ഇതിനു ശേഷം ബോണ്ട് വ്യവസ്ഥ ലംഘിച്ചതായാണ് ആരോപണം.

ഗവേഷണം വഴി ആര്‍ജിക്കുന്ന വൈജ്ഞാനിക സമ്പത്ത് തുടര്‍ന്നുള്ള അധ്യാപനത്തിലൂടെ അതേ സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു കൊടുക്കുമെന്ന ഉറപ്പ് മുദ്രപ്പത്രത്തില്‍ സമര്‍പ്പിച്ച ശേഷമാണ് അവധി അനുവദിച്ചിട്ടുള്ളത്. എന്നാല്‍, പ്രിയ വര്‍ഗീസ് ഈ കരാര്‍ വ്യവസ്ഥ ലംഘിച്ച് കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്‍സ് സര്‍വീസസ് ഡയറക്‌ടറായും ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്‍റ് ഡയറക്‌ടറായും ഡെപ്യൂട്ടേഷനില്‍ നിയമിതയായി. മാര്‍ച്ച് 2012ല്‍ കേരളവര്‍മ്മ കോളജില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിതയായ പ്രിയ വര്‍ഗീസ് 2015 ജൂലൈ മുതല്‍ 2018 ഫെബ്രുവരി വരെ എഫ്‌ഡിപി മുഖേന ഗവേഷണത്തിന് അവധിയിലായിരുന്നു.

ഗവേഷണം പൂര്‍ത്തിയാക്കി കോളജില്‍ മടങ്ങിയെത്തിയ ശേഷം 2019 ഓഗസ്റ്റ് മുതല്‍ പ്രിയ വര്‍ഗീസിന് ഡെപ്യൂട്ടേഷന്‍ ശുപാര്‍ശ ചെയ്‌ത കേരളവര്‍മ്മ കോളജ് പ്രിൻസിപ്പാളും ഡെപ്യൂട്ടേഷന്‍ അനുവദിച്ച സംസ്ഥാന സര്‍ക്കാരും ചട്ട ലംഘനം നടത്തിയതായി സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ സമിതി യുജിസിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. യുജിസി ഒരു അധ്യാപകന് ഗവേഷണത്തിന് മാത്രം 25 ലക്ഷം രൂപയില്‍ കൂടുതല്‍ ഈ പദ്ധതിയിലൂടെ ചെലവഴിക്കുന്നുണ്ട്. ഇക്കാലയളവില്‍ പകരക്കാരനെ നിയമിക്കുന്നതിനുള്ള ചെലവും യുജിസി വഹിക്കും.

ബോണ്ട് വ്യവസ്ഥ ലംഘിച്ചതായി തെളിഞ്ഞ പശ്ചാത്തലത്തില്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍റെ ആവശ്യം. മാനദണ്ഡങ്ങള്‍ ലംഘിച്ച് കുറഞ്ഞ മാര്‍ക്കും അധ്യാപന പരിചയവുമുള്ള പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കിയെന്ന പരാതി കോടതിയുടെ പരിഗണനയിലാണ്.

Also read: പ്രിയ വർഗീസിന് തിരിച്ചടി; ഗവേഷണ കാലം അധ്യാപന പരിചയം ആയി കണക്കാക്കാൻ കഴിയില്ലെന്ന് യുജിസി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.