ETV Bharat / state

സിപിഎം ജില്ല കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ അക്രമം; ക്രമസമാധാനം തകര്‍ക്കാനുള്ള ആര്‍എസ്‌എസിന്‍റെ ശ്രമമെന്ന് ഇ പി ജയരാജന്‍

author img

By

Published : Aug 27, 2022, 12:02 PM IST

സംസ്ഥാനത്തെ സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്‌എസിന്‍റെ ബോധപൂര്‍വമായ ശ്രമത്തിന്‍റെ ഭാഗമാണ് സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ അക്രമമെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍

ldf convener ep jayarajan  rss trying to destroy law and order kerala  law and order in kerala  ep jayarajan about cpim committee office attack  ep jayarajan news today  cpim committee office attack  latest news in trivandrum  latest news today  സിപിഎം ജില്ല കമ്മറ്റി ഓഫിസിന് നേരെയുണ്ടായ അക്രമം  ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍  ക്രമസമാധാനം തകര്‍ക്കാനുള്ള ആര്‍എസ്‌എസിന്‍റെ ശ്രമം  തുടര്‍ച്ചയായി സിപിഎം ഓഫീസുകള്‍ക്ക് നേരെ ആക്രമണം  തിരുവനന്തപുരം നഗരത്തിന്‍റെ വികസനം  ഇപി ജയരാജന്‍ ഇന്നത്തെ വാര്‍ത്ത  തിരുവനന്തപുരം ആര്‍എസ്എസ് ആക്രമണം  ഇപി ജയരാജന്‍ ഏറ്റവും പുതിയ വാര്‍ത്ത  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഇ പി ജയരാജന്‍  സിപിഎം ജില്ല കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ അക്രമം  ബിജെപി
സിപിഎം ജില്ല കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ അക്രമം; ക്രമസമാധാനം തകര്‍ക്കാനുള്ള ആര്‍എസ്‌എസിന്‍റെ ശ്രമമെന്ന് ഇ പി ജയരാജന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്‌എസിന്‍റെ ബോധപൂര്‍വമായ ശ്രമത്തിന്‍റെ ഭാഗമാണ് സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ അക്രമമെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. നാട് മുഴുവന്‍ കലാപമുണ്ടാക്കുക എന്ന് ലക്ഷ്യത്തോടെയാണ് ഇത് ചെയ്‌തത്. തുടര്‍ച്ചയായി സിപിഎം ഓഫിസുകള്‍ക്ക് നേരെ ആക്രമണം നടത്തുകയാണ്.

ഇതിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുകയാണ് ആര്‍എസ്‌എസും ബിജെപിയും ലക്ഷ്യമിടുന്നത്. ഈ അക്രമങ്ങളില്‍ പാര്‍ട്ടി സഖാക്കള്‍ പ്രകോപിതരാകരുതെന്നും ജയരാജന്‍ പറഞ്ഞു. തിരുവനന്തപുരം നഗരത്തിന്‍റെ വികസനം തടയാനാണ് ബിജെപി ശ്രമിക്കുന്നത്.

ഇന്നലെ(26.08.2022) നടന്നത് ആസൂത്രിതമായ അക്രമമാണ്. ജില്ല കമ്മിറ്റി ഓഫിസില്‍ നിന്ന് ആരെങ്കിലും പുറത്തിറങ്ങിയാല്‍ അവരെയും അക്രമിക്കാനുള്ള ലക്ഷ്യവും അക്രമികള്‍ക്ക് ഉണ്ടായിരുന്നതായും ജയരാജന്‍ ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.