ETV Bharat / state

നിയമസഭ കൈയാങ്കളി കേസിൽ സർക്കാർ അഭിഭാഷകയെ മാറ്റി

author img

By

Published : Oct 10, 2020, 5:53 PM IST

ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ബീന സതീഷിനെയാണ് മാറ്റിയത്.

തിരുവനന്തപുരം  Thiruvanathapuram  നിയമസഭ കൈയ്യാങ്കളി  യുഡിഎഫ്  ഇ.പി ജയരാജൻ  കെ.ടി ജലീൽ  വി.ശിവൻകുട്ടി  നിയമസഭ കൈയ്യാങ്കളി
നിയമസഭ കൈയ്യാങ്കളി കേസിൽ സർക്കാർ അഭിഭാഷകയെ മാറ്റി

തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസിൽ സർക്കാർ അഭിഭാഷകയെ മാറ്റി. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ബീന സതീഷിനെയാണ് മാറ്റിയത്. അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ ജയിൻ കുമാറിന് പകരം ചുമതല നൽകി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് ഉത്തരവിറക്കിയത്. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെതിരെ വി.ശിവൻകുട്ടി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതിന് പിന്നാലെയാണ് മാറ്റം. കേസ് പിൻവലിക്കാനുള്ള ഉത്തരവിനെ പ്രോസിക്യൂഷൻ അനുകൂലിച്ചില്ലെന്ന് സി.പി.എം നേതാക്കൾ അതൃപ്തി അറിയിച്ചിയിരുന്നു. യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് 2015 മാർച്ച് 13ന് കെ.എം മാണിയുടെ ബഡ്ജറ്റ് അവതരണത്തിനിടെയാണ് നിയമസഭയിൽ കൈയാങ്കളി ഉണ്ടായത്. മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ എന്നിവരുൾപ്പെടെ കേസിൽ പ്രതികളാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.