ETV Bharat / state

Recruitment Bribery Case നിയമന തട്ടിപ്പ് കേസ്; ഹരിദാസന്‍ രണ്ടാം ദിവസവും ചോദ്യം ചെയ്യലിന് ഹാജരായി, ബാസിത് ഇന്ന് ഹാജരായേക്കും

author img

By ETV Bharat Kerala Team

Published : Oct 10, 2023, 10:51 AM IST

Updated : Oct 10, 2023, 1:39 PM IST

Niyamana thattipp  നിയമന തട്ടിപ്പ് കേസ്  complainant appeared for questioning  Recruitment Bribery Case  നിയമന തട്ടിപ്പ് കേസ്  ഗൂഢാലോചന സംശയം  Suspicion of conspiracy  കന്റോണ്‍മെന്‍റ്‌ പോലീസ്  Cantonment Police  നിയമന കോഴ
Recruitment Bribery Case

Suspicion of conspiracy കന്റോണ്‍മെന്‍റ്‌ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ നിയമന കോഴയായി അഖില്‍ മാത്യുവിന് പണം നല്‍കിയിട്ടില്ലെന്ന് ഹരിദാസന്‍ മൊഴി നല്‍കി

തിരുവനന്തപുരം: നിയമന തട്ടിപ്പ് കേസില്‍ (Recruitment Bribery Case) ഹരിദാസന്‍ ചോദ്യം ചെയ്യലിനായി ഇന്നും കന്റോണ്‍മെന്‍റ്‌ പൊലീസിന് മുന്നില്‍ ഹാജരായി (Complainant appeared for questioning). ഇന്നലെയും ഹരിദാസന്‍ ചോദ്യം ചെയ്യലിനായി പൊലീസിന് മുന്നില്‍ ഹാജരായിരുന്നു. പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ നിരന്തരമായി ഹരിദാസന്‍റെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ തുടരുകയാണ്.

നിയമന കോഴയായി 1 ലക്ഷം രൂപ ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിന് നല്‍കിയെന്നായിരുന്നു ഹരിദാസന്‍റെ ആദ്യത്തെ ആരോപണം. പിന്നീട് മലപ്പുറത്ത് നടന്ന ചോദ്യം ചെയ്യലില്‍ ആര്‍ക്കാണ് പണം നല്‍കിയതെന്ന് ഓര്‍മയില്ലെന്ന മൊഴിയാണ് ഹരിദാസന്‍ നല്‍കിയത്‌. ഇന്നലെ കന്റോണ്‍മെന്‍റ്‌ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ നിയമന കോഴയായി അഖില്‍ മാത്യുവിന് പണം നല്‍കിയിട്ടില്ലെന്ന് ഹരിദാസന്‍ മൊഴി നല്‍കി.

തുടര്‍ച്ചയായി മൊഴി മാറ്റി പറയുന്നതിനാല്‍ വിഷയത്തില്‍ പൊലീസിന്‍റെ ഗൂഢാലോചന സംശയം (Suspicion of conspiracy) ബലപ്പെട്ടിരിക്കുകയാണ്. സംഭവത്തില്‍ ഗൂഢാലോചന സംശയം പൊലീസിനുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ നാഗരാജുവും നേരത്തെ വ്യക്തമാക്കിയിരുന്നു. ഹരിദാസന്‍റെ മൊഴിയിലെ വൈരുദ്ധ്യം ഇതു കൂടുതല്‍ ബലപ്പെടുത്തുന്നു. സംഭവത്തില്‍ ബാസിതിന്‍റെയും ലെനിന്‍രാജിന്‍റെയും പങ്കും പൊലീസ് സംശയിക്കുന്നുണ്ട്. ചെങ്കണ്ണാണെന്ന് പറഞ്ഞായിരുന്നു ബാസിത് ഇന്നലെ കന്റോണ്‍മെന്‍റ്‌ പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. വിഷയത്തില്‍ ഗൂഢാലോചന സംശയം ബലപ്പെട്ട സാഹചര്യത്തില്‍ ഇനി ലെനിന്‍രാജിനെയും ബാസിതിനെയും വിശദമായി ചോദ്യം ചെയ്‌താല്‍ മാത്രമേ പൊലീസിന് കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളു.

അഭിഭാഷകനായ റഹീസിന്‍റെ പങ്കും പൊലീസ് സംശയിക്കുന്നു. ആരോഗ്യ മന്ത്രിയുടെ ഓഫിസ് ലക്ഷ്യമിട്ട് ഗൂഢാലോചന നടന്നുവെന്ന കാര്യത്തില്‍ വ്യക്തത തേടുകയാണ് പൊലീസ് ഇപ്പോള്‍. പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലുള്ള അഖില്‍ സജീവിനെ കസ്റ്റഡിയില്‍ വാങ്ങാനായി കന്റോണ്‍മെന്‍റ്‌ പൊലീസ് കോടതിയില്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. അന്വേഷണത്തില്‍ ഹരിദാസന്‍റെ ആദ്യത്തെ ആരോപണത്തിന് പുറമേ ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിനെതിരെ ഇതുവരെ തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.

സംഭവം ഇങ്ങനെ: ആയുഷ്‌മാന്‍ കേരള പദ്ധതിയില്‍ ഡോക്‌ടറായി മരുമകള്‍ക്ക് നിയമനം നല്‍കാമെന്ന് പറഞ്ഞ് പത്തനംതിട്ടയിലെ മുന്‍ സിഐടിയു ജില്ല ഓഫിസ് സെക്രട്ടറിയായ അഖില്‍ സജീവും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും ചേര്‍ന്ന് പല തവണയായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി. മലപ്പുറം സ്വദേശി ഹരിദാസന്‍ കുമ്മാളി എന്ന വ്യക്തിയാണ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ കൈക്കൂലി വാങ്ങി കബളിപ്പിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്.

മകന്‍റെ ഭാര്യയ്ക്ക് മെഡിക്കല്‍ ഓഫിസര്‍ നിയമനം തരപ്പെടുത്തി നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌ത പണം വാങ്ങിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. ഇക്കൊല്ലം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടന്ന തട്ടിപ്പ് സംബന്ധിച്ച് സെപ്റ്റംബര്‍ 10ന് മന്ത്രി വീണ ജോര്‍ജിന് പരാതി നല്‍കിയിട്ടും പൊലീസ് നടപടി ആവശ്യപ്പെട്ട് ഈ മാസം 23 ന് മാത്രമാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പരാതി ഡിജിപിക്കു കൈമാറിയത്.

ALSO READ: 141 കോടിയുടെ ബാങ്ക് തട്ടിപ്പ്; പ്രതിയെ ഒഡിഷയിലെ ജയിലിൽ ചോദ്യം ചെയ്യാനൊരുങ്ങി കേരള പൊലീസ് സംഘം

Last Updated :Oct 10, 2023, 1:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.