ETV Bharat / state

ഇ പി ജയരാജനെതിരായ ആരോപണം; സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

author img

By

Published : Dec 26, 2022, 2:11 PM IST

Updated : Dec 26, 2022, 2:48 PM IST

ഇ പി ജയരാജന്‍ മന്ത്രിയായിരിക്കെ പദവി ദുരുപയോഗം ചെയ്‌തുവെന്ന ആരോപണത്തില്‍ സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോപണത്തിൽ പാർട്ടി സെക്രട്ടറിയുടെ മൗനം ദുരൂഹമാണെന്നും മുൻ പ്രതിപക്ഷ നേതാവ് കൂടിയായ ചെന്നിത്തല പറഞ്ഞു

ramesh chennithala  e p jayarajan  allegation against e p jayarajan  e p jayarajan as a minister  ldf convener  latest news in trivandrum  latest news today  ഇ പി ജയരാജനെതിരായ ആരോപണം  സ്വതന്ത്ര ഏജന്‍സി  രമേശ് ചെന്നിത്തല  എൽഡിഎഫ് കൺവീനവർ  പദവി ദുരുപയോഗം  ജയരാജനെതിരായ ആരോപണത്തില്‍ രമേശ് ചെന്നിത്തല  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഇ പി ജയരാജനെതിരായ ആരോപണം; സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് രമേശ് ചെന്നത്തല

തിരുവനന്തപുരം: എൽഡിഎഫ് കൺവീനവറായ ഇ പി ജയരാജനെതിരെ ഉയർന്ന ആരോപണം അതീവ ഗൗരവകരമെന്നും വിഷയത്തിൽ സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എൽഡിഎഫ് കൺവീനവർ കൂടിയായ ജയരാജൻ മന്ത്രിയായിരിക്കെ പദവി ദുരുപയോഗം ചെയ്‌തിരിക്കുന്നുവെന്നാണ് ആരോപണത്തിൽ വ്യക്തമാവുന്നത്. പാർട്ടിയിലെ മുതിർന്ന നേതാവിന്‍റെ ഭാഗത്ത് നിന്നു തന്നെ ആരോപണം ഉണ്ടായത് വിഷയത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ആരോപണം, പാർട്ടി അന്വേഷിക്കുമെന്ന പതിവ് പല്ലവി ഒഴിവാക്കി മുഖ്യമന്ത്രി, വിഷയത്തിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണത്തിൽ പാർട്ടി സെക്രട്ടറിയുടെ മൗനം ദുരൂഹമാണെന്നും ഒന്നാം പിണറായി സർക്കാരിലെ രണ്ടാം സ്ഥാനക്കാരനായ ഇപിയുടെ നേരെയുള്ള ആരോപണം മഞ്ഞു മലയുടെ അഗ്രം മാത്രമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

Last Updated :Dec 26, 2022, 2:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.