ETV Bharat / state

കേരളം മതേതരത്വത്തില്‍ ഉറച്ചു നില്‍ക്കുന്നയിടം, ബി.ജെ.പി ശ്രമം തമ്മിലടിപ്പിക്കാൻ : രമേശ് ചെന്നിത്തല

author img

By

Published : Sep 13, 2021, 6:09 PM IST

കേരളത്തിന്‍റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ഒരുമിച്ചുനിന്ന് നേരിടണമെന്ന് രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല  ബി.ജെ.പി ശ്രമിക്കുന്നത് ജനങ്ങളെ തമ്മിലടിപ്പിക്കാനെന്ന് രമേശ് ചെന്നിത്തല  നാർകോട്ടിക് ജിഹാദ്  narcotik jihad  ramesh chennithala  narcotik jihad news
രമേശ് ചെന്നിത്തല

തിരുവനന്തപുരം : പാലാ ബിഷപ്പിന്‍റെ പ്രസ്‌താവനയുടെ പേരില്‍ കലക്ക വെള്ളത്തില്‍ മീന്‍പിടിക്കാനാണ് ബി.ജെ.പി ശ്രമമമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതവിശ്വാസികള്‍ തമ്മിലുള്ള അനുരഞ്ജനവും യോജിപ്പും പരസ്പര വിശ്വാസത്തോടുകൂടിയുള്ള പ്രവര്‍ത്തനങ്ങളുമാണ് നമുക്കാവശ്യം. മതേതരത്വത്തില്‍ ഉറച്ചു നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്ത് ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ ബി.ജെ.പി ബോധപൂര്‍വം ശ്രമിക്കുന്നു. ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍പിള്ള ഇതുസംബന്ധിച്ച് നടത്തിയ പ്രസ്‌താവന അദ്ദേഹത്തിന്‍റെ പദവിക്ക് നിരക്കുന്നതല്ല.

Also Read ബിഷപ്പ് പറഞ്ഞത് യാഥാർഥ്യം, ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ല : കെ സുരേന്ദ്രൻ

കേരളത്തിന്‍റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ഒരുമിച്ചു നിന്ന് നേരിടണം. മഹാത്മാഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും മാറ്റി നിര്‍ത്തി ഗോള്‍വോള്‍ക്കറുടെ ചരിത്രം പഠിക്കണം എന്നു പറയുന്ന പിണറായി വിജയന്റെ വൈസ് ചാന്‍സലര്‍ ആരുടെ താത്പര്യമാണ് സംരക്ഷിക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.