ETV Bharat / state

രാജ്യസഭ തെരഞ്ഞെടുപ്പ്; എ.എ റഹീമും പി. സന്തോഷ്‌കുമാറും പത്രിക നല്‍കി

author img

By

Published : Mar 18, 2022, 6:30 PM IST

മാര്‍ച്ച് 31 നാണ് തെരഞ്ഞെടുപ്പ്. കേരളത്തില്‍ മൂന്ന് രാജ്യസഭ സീറ്റുകളിലേക്കാണ് മത്സരമുള്ളത്. എല്‍.ഡി.എഫിന് ജയിക്കാൻ കഴിയുന്ന രണ്ടു സീറ്റുകള്‍ സി.പി.ഐയും സി.പി.എമ്മും പങ്കിട്ടെടുക്കുകയായിരുന്നു.

രാജ്യസഭ തെരഞ്ഞെടുപ്പ്; രാജ്യസഭ, റഹീമും സന്തോഷ്‌കുമാറും പത്രിക നല്‍കി
രാജ്യസഭ തെരഞ്ഞെടുപ്പ്; രാജ്യസഭ, റഹീമും സന്തോഷ്‌കുമാറും പത്രിക നല്‍കി

തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായ എ.എ റഹീമും പി സന്തോഷ്‌കുമാറും പത്രിക നല്‍കി. നിയമസഭ സെക്രട്ടറി എസ്.വി ഉണ്ണികൃഷ്ണന്‍ നായര്‍ക്കു മുന്‍പാകെയാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍, മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ.രാജന്‍, എ.കെ.ശശീന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

രാജ്യസഭ തെരഞ്ഞെടുപ്പ്; രാജ്യസഭ, റഹീമും സന്തോഷ്‌കുമാറും പത്രിക നല്‍കി

Also Read: 'തോറ്റവര്‍ മണ്ഡലങ്ങളില്‍ പോയി പ്രവര്‍ത്തിച്ച് കഴിവ് തെളിയിക്കട്ടെ': എം ലിജുവിനെതിരെ കെ മുരളീധരന്‍

സ്വകാര്യവത്കരണത്തിനെതിരെ യുവതി, യുവാക്കളുടെ ശബ്ദമാകുമെന്ന് റഹിമും യുവജന സംഘടനയില്‍ പ്രവര്‍ത്തിച്ച അനുഭവം ഗുണകരമാകുമെന്ന് പി.സന്തോഷ്‌കുമാറും പറഞ്ഞു. മാര്‍ച്ച് 31 നാണ് തെരഞ്ഞെടുപ്പ്. കേരളത്തില്‍ മൂന്ന് രാജ്യസഭ സീറ്റുകളിലേക്കാണ് മത്സരമുള്ളത്. എല്‍.ഡി.എഫിന് ജയിക്കാൻ കഴിയുന്ന രണ്ടു സീറ്റുകള്‍ സി.പി.ഐയും സി.പി.എമ്മും പങ്കിട്ടെടുക്കുകയായിരുന്നു.

യു.ഡി.എഫിന് അവകാശപ്പെട്ട ഒരു സീറ്റ് കോണ്‍ഗ്രസിനാണെങ്കിലും ഇതുവരെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനായിട്ടില്ല. മാര്‍ച്ച് 21 നാണ് പത്രിക സമര്‍പ്പണത്തിനുള്ള അവസാന തിയതി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.