ETV Bharat / state

KERALA COVID CASES: അയവില്ലാതെ കൊവിഡ്; ആശങ്കയില്‍ പ്രതിദിന കണക്ക്, 20,367 പേര്‍ക്ക് കൂടി രോഗം

author img

By

Published : Aug 7, 2021, 6:12 PM IST

Updated : Aug 7, 2021, 7:16 PM IST

covid  അയവില്ലാതെ കൊവിഡ്  കേരള പ്രതിദിന കൊവിഡ് കണക്ക്  covid cases of kerala  കേരള കൊവിഡ്  kerala covid cases  covid 19  കേരള കോവിഡ്  kerala govt.  kerala health ministry  കേരള സര്‍ക്കാര്‍
KERALA COVID CASES: അയവില്ലാതെ കൊവിഡ്; ആശങ്കയില്‍ പ്രതിദിന കണക്ക്, പുതുതായി 20,367 പേര്‍ക്ക് രോഗം

17:50 August 07

പുതുതായി 139 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 17,654 ആയി.

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്‌ച 20,367 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,52,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35 ആണ്. 139 മരണങ്ങളാണ് വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,654 ആയി. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകള്‍ 2,83,79,940 ആയി. 

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,265 പേര്‍ രോഗമുക്തി നേടി.  33,37,579 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. 83 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.  

രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂര്‍ 1217, ആലപ്പുഴ 1090, കോട്ടയം 995, തിരുവനന്തപുരം 944, കാസര്‍ഗോഡ് 662, വയനാട് 660, പത്തനംതിട്ട 561, ഇടുക്കി 426 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവർ  

19,221 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 977 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3335, തൃശൂര്‍ 2483, കോഴിക്കോട് 2193, പാലക്കാട് 1473, എറണാകുളം 2051, കൊല്ലം 1413, കണ്ണൂര്‍ 1122, ആലപ്പുഴ 1069, കോട്ടയം 959, തിരുവനന്തപുരം 867, കാസര്‍ഗോഡ് 651, വയനാട് 640, പത്തനംതിട്ട 545, ഇടുക്കി 420 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 979, കൊല്ലം 1205, പത്തനംതിട്ട 457, ആലപ്പുഴ 1456, കോട്ടയം 1271, ഇടുക്കി 368, എറണാകുളം 2308, തൃശൂര്‍ 2418, പാലക്കാട് 1337, മലപ്പുറം 3560, കോഴിക്കോട് 2388, വയനാട് 546, കണ്ണൂര്‍ 1121, കാസര്‍ഗോഡ് 851 എന്നിങ്ങനെയാണ് രോഗമുക്തി നേടിയത്. ഇതോടെ 1,78,166 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.  

വിവിധ ക്വാറന്‍റൈനുകളില്‍ കഴിയുന്നവര്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,91,491 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,62,411 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 29,080 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2510 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 52 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

ALSO READ: കര്‍ണാടകയില്‍ ആദ്യമായി എറ്റ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു

Last Updated :Aug 7, 2021, 7:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.