ETV Bharat / state

സംസ്ഥാനത്ത് ഇന്നും മഴ കനക്കും, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

author img

By

Published : Sep 2, 2022, 10:00 AM IST

ശക്തമായ മഴയെ തുടര്‍ന്ന് ചൊവ്വാഴ്‌ച വരെ സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Rain updates in kerala  സംസ്ഥാനത്ത് ഇന്നും മഴ കനക്കും  ഓറഞ്ച് അലര്‍ട്ട്  ശക്തമായ മഴ  സംസ്ഥാനത്ത് മത്സ്യ ബന്ധനത്തിന് വിലക്ക്  അതിശക്തമായ മഴക്ക് സാധ്യത  മഴ വാര്‍ത്തകള്‍  മഴ മുന്നറിയിപ്പുകള്‍  മഴക്കെടുതി വാര്‍ത്തകള്‍  മഴ  rain news in Thiruvanathapuram  news in Thiruvanathapuram  latest news in Thiruvanathapuram  news updates in Thiruvanathapuram
സംസ്ഥാനത്ത് ഇന്നും മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (സെപ്‌റ്റംബര്‍ 2) മൂന്ന് ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ മുന്നറിയിപ്പിന്‍റെ ഭാഗമായി മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് തിങ്കളാഴ്‌ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുളളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് ചൊവ്വാഴ്‌ച വരെ വിലക്ക്.

also read: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത ; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.