ETV Bharat / state

മഴ വീണ്ടും വരുന്നു: ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്, മൂന്ന് ദിവസം ശക്തമാകും

author img

By

Published : Sep 30, 2021, 5:07 PM IST

Updated : Oct 1, 2021, 6:25 AM IST

മൂന്ന് ദിവസം കൂടി സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ശക്തമായ മഴ തുടരും.

rain-updates-in-kerala-yellow-alert-in-districts
മഴ വീണ്ടും വരുന്നു, നാളെ മുതല്‍ ശക്തമാകും: ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് വെള്ളിയാഴ്‌ച (01.10.21) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

മൂന്ന് ദിവസം കൂടി സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ശക്തമായ മഴ തുടരും. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

read more: കലഹമൊഴിയാതെ കോണ്‍ഗ്രസ് ; സോളമന്‍ അലക്‌സും സിപിഎമ്മിലേക്ക്

Last Updated :Oct 1, 2021, 6:25 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.