ETV Bharat / state

Rain Relief Camps Opened In Trivandrum District മഴക്കെടുതി; തിരുവനന്തപുരം ജില്ലയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

author img

By ETV Bharat Kerala Team

Published : Oct 15, 2023, 8:53 PM IST

Rain Relief camps were opened in Trivandrum : മഴക്കെടുതിയിൽ 6 വീടുകൾ പൂർണമായും 11 വീടുകൾ ഭാഗീകമായും തകർന്നു. 875 പേരെയാണ് നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്

Rain Relief camps  Rain relief camps were opened  ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു  ദുരന്തനിവാരണ അതോറിറ്റി  Disaster Management Authority  ഗതാഗത നിരോധനം ഏർപ്പെടുത്തി  traffic ban was imposed  തിരുവനന്തപുരം ജില്ലയിൽ മഴക്കെടുതി  Rain in Thiruvananthapuram district  തിരുവനന്തപുരം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ  Rain Relief camps were opened in Trivandrum  Rain updates
Rain Relief Camps Were Opened

തിരുവനന്തപുരം: ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു (Rain Relief Camps Opened In Trivandrum District). മഴക്കെടുതിയിൽ ആറ് വീടുകൾ പൂർണമായും 11 വീടുകൾ ഭാഗീകമായും തകർന്നു. 875 പേരെയാണ് നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. ജില്ലയിലടക്കം ഇന്ന് (ഒക്‌ടോബര്‍ 15) ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ക്വാറീയിങ്, മൈനിങ് പ്രവർത്തനങ്ങൾ, ബീച്ച് ഉൾപ്പെടെയുള്ള വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീഫ് ഓഫിസർ അറിയിച്ചു.

കടലോര, കായലോര, മലയോര മേഖലകളിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതത്തിനും നിരോധനം ഏർപ്പെടുത്തി. നിലവിൽ തിരുവനന്തപുരം താലൂക്കിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ തുറന്നത്. താലൂക്കിൽ 16 ക്യാമ്പുകളിലായി 580 പേരാണുള്ളത്. ചിറയിൻകീഴ് താലൂക്കിൽ നാല് ക്യാമ്പുകളിലായി 249 പേരെ മാറ്റിപ്പാർപ്പിച്ചു. വർക്കല താലൂക്കിൽ ഒരു ക്യാമ്പിലായി 46 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്.

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളും മാറ്റിപ്പാർപ്പിച്ചവരുടെ വിശദമായ വിവരവും:

തിരുവനന്തപുരം താലൂക്ക് - കടകംപള്ളി വില്ലേജിൽ മൂന്ന് ക്യാമ്പുകളാണുള്ളത്. വെട്ടുകാട് സെന്‍റ്‌ മേരീസ് എൽ.പി.എസ്, കരിക്കകം ഗവ.എച്ച്.എസ്, വേളി യൂത്ത് ഹോസ്റ്റൽ എന്നിവിടങ്ങളിലായി 36 പേരെ മാറ്റിപാർപ്പിച്ചു. 13 പുരുഷന്മാർ, 15 സ്ത്രീകൾ, എട്ട് കുട്ടികൾ. പട്ടം വില്ലേജിൽ കേദാരം ലൈൻ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ 56 പേരും തേക്കുംമൂട് താത്കാലിക ക്യാമ്പിൽ 260 പേരും, കുന്നുകുഴി ഗവൺമെന്‍റ്‌ എൽപിഎസിൽ 26 പേരെയും മാറ്റി പാർപ്പിച്ചിട്ടുണ്ട്. മേക്കേപ്പട്ടം ഗവൺമെന്‍റ്‌ എൽ.പി.എസിലും ക്യാമ്പ് തുറന്നെങ്കിലും ആളുകൾ എത്തിയിട്ടില്ല.

ആറ്റിപ്ര വില്ലേജിൽ കാട്ടിൽ എൽ.പി.എസിൽ 10 പേരെയും പൗണ്ട്കടവ് മോസ്‌കിൽ 38 പേരെയും മാറ്റി പാർപ്പിച്ചു. കല്ലിയൂർ വില്ലേജിൽ പൂങ്കുളം സ്‌കൂളിൽ 18 കുടുംബങ്ങളിലെ 40 പേരും വെള്ളായണി എം.എൻ.എൽ.പി.എസിൽ 40 പേരും ക്യാമ്പിലുണ്ട്. തിരുവല്ലം വില്ലേജിൽ പാച്ചല്ലൂർ ഗവൺമെന്‍റ്‌ എൽ.പി.എസിൽ 6 പേരെ മാറ്റി പാർപ്പിച്ചു. പള്ളിപ്പുറം വില്ലേജിൽ ആലുംമൂട് എൽ.പി.എസിൽ 14 കുടുംബങ്ങളിൽ നിന്നായി 46 പേരുണ്ട്. 25 പുരുഷന്മാരും 16 സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടുന്നു.

കരിച്ചാൽ സ്‌കൂളിൽ ക്യാമ്പ് തുറന്നെങ്കിലും ആളുകൾ എത്തിയിട്ടില്ല. വെയിലൂർ വില്ലേജിൽ പഞ്ചായത്ത് ഇൻഡോർ സ്‌റ്റേഡിയത്തിൽ 14 പുരുഷന്മാരും ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 22 പേരെ മാറ്റി പാർപ്പിച്ചു. പേട്ട വില്ലേജിൽ ഈഞ്ചക്കൽ ഗവൺമെന്‍റ്‌ യു.പി.എസിൽ ക്യാമ്പ് തുറന്നെങ്കിലും ആളുകൾ എത്തിയിട്ടില്ല.

ചിറയിൻകീഴ് താലൂക്ക് - ആറ്റിങ്ങൽ വില്ലേജിൽ മുല്ലേശ്ശേരി എൽ.പി.എസിൽ നാല് കുടുംബങ്ങളിലായി 15 പേരാണ് ക്യാമ്പിലുള്ളത്. ആറ് പുരുഷന്മാർ, ഏഴ് സ്ത്രീകൾ, രണ്ട് കുട്ടികൾ. കിഴുവില്ലം വില്ലേജിൽ പുറവൂർ എസ്.വി യു.പി.എസിൽ ആറ് കുടുംബങ്ങളിലെ 28 പേരാണുള്ളത്. എട്ട് പുരുഷന്മാർ, 14 സ്ത്രീകൾ, ആറ് കുട്ടികൾ. പടനിലം എൽ.പി.എസിൽ രണ്ട് കുടുംബങ്ങളിലെ ആറ് പേർ ക്യാമ്പിലുണ്ട്. രണ്ട് പുരുഷന്മാർ, മൂന്ന് സ്ത്രീകൾ, ഒരു കുട്ടി. ചിറയിൻകീഴ് വില്ലേജിൽ ശാർക്കര യു.പി.എസിൽ 41 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. 60 പുരുഷന്മാർ 98 സ്ത്രീകൾ, 42 കുട്ടികൾ ഉൾപ്പെടെ 200 പേരാണുള്ളത്.

വർക്കല താലൂക്ക് - ഇടവ വില്ലേജിൽ വെൺകുളം ഗവൺമെന്‍റ്‌ എൽ.പി.എസിൽ ഒൻപത് കുടുംബങ്ങളിലായി 46 പേരെ മാറ്റിപാർപ്പിച്ചു. 17 പുരുഷന്മാർ 18 സ്ത്രീകൾ, ഒൻപത് കുട്ടികൾ, ഒരു ഗർഭിണി, ഒരു കിടപ്പുരോഗി.

ALSO READ: 'അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ക്യാമ്പുകളിലേക്ക് മാറണം, ജനങ്ങൾ വിമൂഖത കാണിക്കരുത്' ; മന്ത്രി കെ രാജൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.