ETV Bharat / state

ക്ലിഫ് ഹൗസില്‍ ലിഫ്‌റ്റ് പണിയുന്നു; 25.50 ലക്ഷം രൂപ അനുവദിച്ച് ഉത്തരവ്

author img

By

Published : Dec 3, 2022, 11:13 AM IST

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ലിഫ്‌റ്റ് പണിയുന്നതിന് 25. 50 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്

പൊതുമരാമത്ത് വകുപ്പ്  ക്ലിഫ് ഹൗസില്‍ ലിഫ്‌റ്റ് പണിയുന്നു  PWD issued order allots 25 lakh rupees  PWD  cliff house  construction of lift in cliff house  ക്ലിഫ് ഹൗസില്‍ ലിഫ്‌റ്റ് പണിയുന്നു  രൂപ അനുവദിച്ച് ഉത്തരവ്  മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി  പൊതുമരാമത്ത് വകുപ്പിന്‍റെ ഉത്തരവ്  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  Thiruvanthapuram news updates  latest news in Thiruvanathapuram  kerala news updates  cliff house news
ക്ലിഫ് ഹൗസില്‍ ലിഫ്‌റ്റ് പണിയുന്നു; 25.50 ലക്ഷം രൂപ അനുവദിച്ച് ഉത്തരവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാന്‍ 25.50 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്‍റെ ഉത്തരവ്. ഇതാദ്യമായാണ് ക്ലിഫ് ഹൗസില്‍ ലിഫ്‌റ്റ് പണിയുന്നത്. പാസഞ്ചര്‍ ലിഫ്‌റ്റാണ് പണിയുന്നത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ ചെലവ് ചുരുക്കണമെന്ന ധനകാര്യ വകുപ്പിന്‍റെ നിര്‍ദേശം കാറ്റില്‍ പറത്തിയാണ് ലിഫ്‌റ്റ് പണിയാനുള്ള തീരുമാനം. നേരത്തെ ക്ലിഫ് ഹൗസിന് ചുറ്റുമതിലും കാലിത്തൊഴുത്തും നിര്‍മിക്കുന്നതിനായി 42.90 ലക്ഷം രൂപ അനുവദിച്ചിരുന്നു. അത് ഏറെ വിവാദമായതിന് പിന്നാലെയാണ് വീണ്ടും കാല്‍ ലക്ഷം രൂപ ചെലവഴിച്ച് ലിഫ്‌റ്റ് പണിയാനുള്ള നീക്കം.

also read: ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിർമിക്കും, ചുറ്റുമതില്‍ ബലപ്പെടുത്താനും തീരുമാനം ; 42.90 ലക്ഷം അനുവദിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.