ETV Bharat / state

പി.എസ്.സി പരീക്ഷാ ക്രമക്കേടില്‍ ആരെയും സംരക്ഷിക്കില്ലെന്ന് മന്ത്രി കെ.ടി ജലീൽ

author img

By

Published : Aug 6, 2019, 9:59 PM IST

"ഒരു തരത്തിലുള്ള ഒളിച്ചുകളിയും സര്‍ക്കാര്‍ നടത്തിയിട്ടില്ല എന്നതിന് തെളിവാണ് പി.എസ്.സിയുടെ നടപടി"

പി.എസ്.സി വിഷയത്തില്‍ ആരെയും സംരക്ഷിക്കില്ല; കെ.ടി.ജലീൽ

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടില്‍ പഴുതടച്ച അന്വേഷണമാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി കെ.ടി.ജലീൽ. ആരെയും സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കില്ല. ഒരു തരത്തിലുള്ള ഒളിച്ചുകളിക്കും സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നതിന്‍റെ തെളിവാണ് പി.എസ്.സിയുടെ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

ഏത് പാർട്ടിക്കാരനായിരുന്നാലും ഏത് വ്യക്തിയായിരുന്നാലും ഇക്കാര്യത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും മറ്റൊരു സർക്കാരിന്‍റെ കാലത്തായിരുന്നെങ്കിൽ ക്രമക്കേട് കണ്ടെത്തുക കൂടി ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചതിൽ പൊലീസ് സംവിധാനത്തിൽ പിഴവ് സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ജാമ്യം ലഭിച്ചുവെന്ന് കരുതി അദ്ദേഹം കുറ്റവിമുക്തനായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Intro:

സർവകലാശാല പി.എസ്.സി.. ക്രമക്കേടുകളിൽ പഴുതടച്ച അന്വേഷണമാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി കെ.ടി.ജലീൽ.ആരെയും സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കില്ല.ഒരു തരത്തിലുള്ള ഒളിച്ചുകളിയും ഗവൺമെൻറ് സംവിധാനങ്ങൾ നടത്തിയിട്ടില്ല എന്നതിന്റെ തെളിവ് പി.എസ്.സി യുടെ നടപടി.ഏത് പാർട്ടിക്കാരനായിരുന്നാലും ഏത് വ്യക്തിയായിരുന്നാലും ഇക്കാര്യത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും മറ്റൊരു സർക്കാരിന്റെ കാലത്തായിരുന്നെങ്കിൽ ക്രമക്കേട് കണ്ടെത്തുക കൂടി ഇല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചതിൽ പൊലീസ് സംവിധാനത്തിൽ പിഴവ് സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും
ജാമ്യം ലഭിച്ചുവെന്ന് കരുതി അദ്ദേഹം കുറ്റവിമുക്തനായിട്ടില്ലെന്നും കെ.ടി. ജലീൽ തിരുവനന്തപുരത്ത് പറഞ്ഞു.

Body:.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.