ETV Bharat / state

കെ.എസ്.ആർ.ടി.സി ബസുകളിൽ ഉച്ചത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക്

author img

By

Published : Feb 19, 2022, 7:18 PM IST

യാത്രക്കാരുടെ താൽപര്യങ്ങൾ സംരക്ഷിച്ച് സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യുന്നതിനായാണ് കെ.എസ്.ആർ.ടി.സിയുടെ നീക്കം

Prohibition on loud mobile phone use in KSRTC buses  mobile phone use Prohibition in KSRTC  KSRTC  കെ.എസ്.ആർ.ടി.സി ബസുകളിൽ ഉച്ചത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക്  കെ.എസ്.ആർ.ടി.സി
കെ.എസ്.ആർ.ടി.സി ബസുകളിൽ ഉച്ചത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക്

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ബസുകളിൽ ഉച്ചത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. യാത്രക്കാരുടെ താൽപര്യങ്ങൾ സംരക്ഷിച്ച് സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യുന്നതിനായാണ് കെ.എസ്.ആർ.ടി.സിയുടെ നീക്കം.

ബസുകളിൽ യാത്രക്കാർ അമിത ശബ്ദത്തിൽ സഭ്യമല്ലാത്ത രീതിയിൽ സംസാരിക്കുന്നതും, ഉച്ചത്തിൽ വീഡിയോ, ഗാനങ്ങൾ കേൾക്കുന്നതും സംബന്ധിച്ച് പരാതികൾ ഉയരുന്നതിനിടെയാണ് നടപടി.

also read: 'ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു' ; സാബു ജേക്കബിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി.വി ശ്രീനിജന്‍

ഇത്തരം പെരുമാറ്റം യാത്രക്കാർ തമ്മിൽ അനാരോഗ്യവും, അസുഖകരവുമായ യാത്രാ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്‌തിരുന്നു. നിരോധനം ഏര്‍പ്പെടുത്തിയ വിവരം ബസിനുള്ളിൽ എഴുതി പ്രദർശിപ്പിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.