ETV Bharat / state

Private Buses Strike Kerala: സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക് അര്‍ധരാത്രി മുതല്‍ ആരംഭിക്കും; നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

author img

By ETV Bharat Kerala Team

Published : Oct 30, 2023, 8:24 PM IST

Private Buses In Kerala Starts Strike From Tonight: പ്രൈവറ്റ് ബസുകളുടെ പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചും വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സമരം

Private Buses Strike  Private Buses In Kerala Starts Strike From Tonight  Private Buses In Kerala  Why Private Buses call for for a Strike  Private Bus Registration Procedure  സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക്  സൂചന പണിമുടക്ക്  സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്  വിദ്യാര്‍ഥി കണ്‍സഷന്‍ എത്ര രൂപ  സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ എണ്ണം
Private Buses Strike

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ നേതൃത്വത്തില്‍ നടത്തുന്ന സൂചന പണിമുടക്ക് തിങ്കളാഴ്‌ച (30.10.2023) അര്‍ധരാത്രി മുതല്‍ ആരംഭിക്കും. 24 മണിക്കൂറാണ് പണിമുടക്കുക. പ്രൈവറ്റ് ബസുകളുടെ പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചും വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഉടമകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് സൂചന പണിമുടക്ക് നടത്തുക.

വിഷയങ്ങളില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ പ്രൈവറ്റ് ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍റെ തീരുമാനം. ബസ് വ്യവസായം കൊണ്ട് മുന്നോട്ടുപോകാനാകാത്ത സാഹചര്യമാണ്. അതിദരിദ്ര വിദ്യാര്‍ഥികളുടെ സൗജന്യ യാത്ര സംബന്ധിച്ച് ഒരു കൂടിയാലോചനയും സര്‍ക്കാര്‍ നടത്തിയില്ല.

ബസില്‍ യാത്ര ചെയ്യുന്ന 60 ശതമാനം വിദ്യാര്‍ഥികളാണ്. എല്ലാ ബാധ്യതയും സര്‍ക്കാര്‍ ബസുടമകളില്‍ കെട്ടിവയ്ക്കുകയാണ്. ബസുകളില്‍ ക്യാമറ വയ്ക്കുന്നതും സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കാനുള്ള തീരുമാനവും അപ്രായോഗികമാണ്. സര്‍ക്കാര്‍ സഹായം ഇല്ലാതെ ഇനി മുന്നോട്ടുപോകാന്‍ കഴിയില്ല. 30,000 എന്നതില്‍ നിന്ന് സ്വകാര്യ ബസുകള്‍ 6000 ബസായി ചുരുങ്ങി. തത്കാലം ഈ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നും കെഎസ്ആര്‍ടിസിക്ക് വേണ്ടി സ്വകാര്യ ബസുകളെ ഇല്ലാതാക്കുകയാണെന്നും കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ പറഞ്ഞു.

Also Read: Kozhikode Private Bus Strike: കോഴിക്കോട് സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്കില്‍; വലഞ്ഞ് ജനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.