ETV Bharat / state

Private Bus Strike Kerala | സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക് ആരംഭിച്ചു, സമരം അർധരാത്രി വരെ

author img

By ETV Bharat Kerala Team

Published : Oct 31, 2023, 8:54 AM IST

Students Concession In Private Buses പ്രൈവറ്റ് ബസുകളുടെ പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിലും വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും സ്വകാ്യ ബസ് പണിമുടക്ക്

Private Bus strike  സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക്  പണിമുടക്ക്  കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ്  വിദ്യാര്‍ഥി കണ്‍സഷന്‍  സ്വകാര്യ ബസ്  Bus strike  Kerala State Private Bus Operators  Private Bus  Student Concession
Private Bus Strike

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ നേതൃത്വത്തില്‍ നടത്തുന്ന സൂചന പണി മുടക്ക് ആരംഭിച്ചു (Private Bus Strike). 24 മണിക്കൂറാണ് പണിമുടക്ക്. ഇന്നലെ അര്‍ധരാത്രി മുതലായിരുന്നു പണിമുടക്ക് ആരംഭിച്ചത്. പ്രൈവറ്റ് ബസുകളുടെ പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചും വിദ്യാര്‍ഥി കണ്‍സഷന്‍ (Students Concession) വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും പ്രൈവറ്റ് ബസ് ഉടമകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് സൂചന പണിമുടക്ക്.

വിഷയങ്ങളില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നാണ് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍റെ തീരുമാനം (Kerala State Private Bus Operators federation). ബസ് വ്യവസായം കൊണ്ട് മുന്നോട്ടു പോകാനാകാത്ത സാഹചര്യമാണ്. അതിദരിദ്ര വിദ്യാര്‍ഥികളുടെ സൗജന്യ യാത്ര സംബന്ധിച്ച് ഒരു കൂടിയാലോചനയും സര്‍ക്കാര്‍ നടത്തിയില്ല. ബസില്‍ യാത്ര ചെയ്യുന്നതിൽ 60 ശതമാനം വിദ്യാര്‍ഥികളാണ്.

എല്ലാ ബാധ്യതയും സര്‍ക്കാര്‍ ബസുടമകളില്‍ കെട്ടി വയ്‌ക്കുകയാണ്. ബസുകളില്‍ ക്യാമറ വയ്‌ക്കുന്നതും സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കാനുള്ള തീരുമാനവും അപ്രായോഗികമാണ്. സര്‍ക്കാര്‍ സഹായം ഇല്ലാതെ ഇനി മുന്നോട്ട് പോകാന്‍ കഴിയില്ല. 30,000 എന്നതില്‍ നിന്ന് സ്വകാര്യ ബസുകള്‍ 6000 ബസായി ചുരുങ്ങി. അതിനാൽ, തൽക്കാലത്തേയ്‌ക്ക് ഈ നടപടികള്‍ നിര്‍ത്തി വയ്‌ക്കണമെന്നും കെഎസ്‌ആര്‍ടിസിക്ക് വേണ്ടി സ്വകാര്യ ബസുകളെ ഇല്ലാതാക്കുകയാണെന്നും കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ പറഞ്ഞു.

Also Read : Seat Belt And Camera Mandatory In Heavy Vehicles : ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധം

സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധം : സംസ്ഥാനത്ത് നവംബർ ഒന്ന് മുതൽ ഫിറ്റ്നസിന് ഹാജരാക്കുന്ന സ്റ്റേറ്റ് ക്യാരേജ് ഉൾപ്പടെയുള്ള ഹെവി വാഹനങ്ങളിൽ നിർബന്ധമായും സീറ്റ് ബെൽറ്റും ക്യാമറയും ഘടിപ്പിക്കണമെന്നാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം. സീറ്റ് ബെൽറ്റും ക്യാമറയുമുള്ള വാഹനങ്ങൾക്ക് മാത്രമേ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂവെന്നാണ് ദിവസങ്ങൾക്ക് മുൻപ് മന്ത്രി ആന്‍റണി രാജു (Transport Minister Antony Raju) അറിയിച്ച്. ഇതാണ് സ്വകാര്യ ബസുകൾക്ക് തിരിച്ചടിയായത്.

ബസിന്‍റെ അകവും പുറവും വ്യക്തമായി കാണാൻ കഴിയുന്ന രണ്ട് ക്ലോസ്‌ഡ് സർക്യൂട്ട് ക്യാമറകൾ (CCTV Camera) ബസുകളിൽ സ്ഥാപിക്കാനാണ് ഗതാഗത വകുപ്പിന്‍റെ നിർദേശം. ക്യാമറ സ്ഥാപിക്കുമ്പോള്‍ നിയമലംഘനങ്ങൾ കുറയുമെന്നും ജിപിഎസുമായി ബന്ധപ്പെടുത്തി ക്യാമറകൾ തത്സമയം നിരീക്ഷിക്കുന്നത് ആലോചനയിലുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.