ETV Bharat / state

കൊവിഡ് രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കൽ; ചുമതല ഒഴിയാൻ പൊലീസ്

author img

By

Published : Jan 10, 2021, 9:52 AM IST

കൊവിഡ് പ്രതിരോധത്തിൽ പ്രധാന ചുമതലകൾ പൊലീസിന് കൈമാറിയ നടപടിക്കെതിരെ നേരത്തെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു

ചുമതല ഒഴിയാൻ പൊലീസ്  കൊവിഡ് രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കൽ  Police to step down  തിരുവനന്തപുരം വാർത്ത  Preparation of contact list of covid patients  കേരള വാർത്ത
കൊവിഡ് രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കൽ; ചുമതല ഒഴിയാൻ പൊലീസ്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്ന ചുമതലകളിൽ നിന്നും പൊലീസ് പിൻവാങ്ങുന്നു. റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കുറഞ്ഞതോടെ ചുമതല ആരോഗ്യവകുപ്പിന് കൈമാറുന്നു എന്നാണ് വിശദീകരണം. കൊവിഡ് പ്രതിരോധത്തിൽ പ്രധാന ചുമതലകൾ പൊലീസിന് കൈമാറിയ നടപടിക്കെതിരെ നേരത്തെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

കൊവിഡ് ബാധിച്ചവരുടെ സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മൂന്ന് പൊലീസുകാർ അടങ്ങുന്ന പ്രത്യേകസംഘം ആയിരുന്നു ഇതുവരെ ചുമതല നിർവഹിച്ചിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.