ETV Bharat / state

ഗ്രീഷ്മയ്‌ക്കെതിരെ ആത്മഹത്യ ശ്രമത്തിന് കേസെടുത്തു, അമ്മയുടെയും അമ്മാവന്‍റെയും അറസ്റ്റ് രേഖപ്പെടുത്തി

author img

By

Published : Nov 1, 2022, 9:19 AM IST

ഗ്രീഷ്‌മയ്ക്കായുള്ള കസ്റ്റഡി അപേക്ഷ പൊലീസ് നാളെ കോടതിയിൽ സമർപ്പിച്ചേക്കും

police registered suicide attempt  suicide attempt case  greeshma accused of sharon murder  sharon murder  sharon raj  suicide attempt case against greeshma  sharon murder updates  latest news in trivandrum  latest news today  ഷാരോൺ രാജ് വധക്കേസ്  ആത്മഹത്യ ശ്രമത്തിന്  പ്രതി ഗ്രീഷ്‌മ  പ്രതി ഗ്രീഷ്‌മയ്‌ക്കെതിരെ കേസ്  പാറശാല ഷാരോൺ വധക്കേസ്  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഷാരോൺ രാജ് വധക്കേസ്; ആത്മഹത്യ ശ്രമത്തിന് കൂടി പ്രതി ഗ്രീഷ്‌മയ്‌ക്കെതിരെ കേസ്

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്‌മക്കെതിരെ ആത്മഹത്യ ശ്രമത്തിന് പൊലീസ് കേസെടുത്തു. നെടുമങ്ങാട് പൊലീസാണ് ഗ്രീഷ്‌മക്കെതിരെ ആത്മഹത്യ ശ്രമത്തിന് കേസെടുത്തത്. ഇന്നലെ നെടുമങ്ങാട് ഡിവൈഎസ്‌പി സ്റ്റേഷനിലെത്തിച്ച ഗ്രീഷ്‌മ ശുചിമുറിയിൽ വച്ച് അണുനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

തുടർന്ന് ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പു. ഇതിന് പിന്നാലെയാണ് ഗ്രീഷ്‌മക്കെതിരെ ആത്മഹത്യ ശ്രമത്തിന് പൊലീസ് കേസെടുത്തത്. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ഗ്രീഷ്‌മയെ വഞ്ചിയൂർ മജിസ്‌ട്രേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി റിമാൻഡ് ചെയ്‌തിരുന്നു.

ഗ്രീഷ്‌മയിപ്പോള്‍ ആശുപത്രിയിലെ ഐസിയുവിൽ നിരീക്ഷണത്തിലാണ്. ഇന്ന് പ്രത്യേക മെഡിക്കൽ സംഘം ഗ്രീഷ്‌മയെ പരിശോധിക്കും. ഗ്രീഷ്‌മയ്ക്കായുള്ള കസ്റ്റഡി അപേക്ഷ പൊലീസ് നാളെ കോടതിയിൽ സമർപ്പിക്കാനാണ് സാധ്യത.

ഷാരോൺ രാജ് വധക്കേസിൽ പ്രതിചേർത്ത ഗ്രീഷ്‌മയുടെ അമ്മ സിന്ധു അമ്മാവൻ നിര്‍മൽ കുമാര്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. തെളിവ് നശിപ്പിക്കൽ കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും ഇന്ന് ഉച്ചയോടെ രാമ വര്‍മൻ ചിറയിലെ ഗ്രീഷ്‌മയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.