ETV Bharat / state

കെപിസിസിയുടെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; യുദ്ധഭൂമിയായി തലസ്ഥാനം,കെ സുധാകരന്‍ ആശുപത്രിയില്‍

author img

By ETV Bharat Kerala Team

Published : Dec 23, 2023, 12:32 PM IST

Updated : Dec 23, 2023, 2:40 PM IST

Kpcc Dgp Office March:പ്രതിഷേധക്കാര്‍ കല്ലേറ് തുടങ്ങിയതിന് തൊട്ടുപിന്നാലെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉള്‍പ്പെടയുളള നേതാക്കള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കെ സുധാകരനെ ആശപുത്രയിലേക്ക് മാറ്റി.

KPCC MARCH  police headquarters march of kpcc turn violent  ഡിജിപി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം  കെ സുധാകരന്‍ ആശുപത്രിയില്‍  കണ്ണീര്‍ വാതകം പ്രയോഗിച്ചു  ജലപീരങ്കി  ലാത്തിചാര്‍ജ്  കെപിസിസി മാര്‍ച്ചില്‍ അക്രമം  തലസ്ഥാനം യുദ്ധഭൂമി
police headquarters march of kpcc turn violent

police headquarters march of kpcc turn violent

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പൊലീസ് വേട്ടയ്ക്കും ഡിവൈഎഫ്ഐ മര്‍ദ്ദനങ്ങള്‍ക്കും എതിരെ കെപിസിസി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഡിജിപി ഓഫീസ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കനകുന്നിലെ കെ കരുണാകരന്‍ പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തിയ ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ഡിജിപി ഓഫീസിലേക്ക് പ്രതിഷേധ മുദ്രാവാക്യങ്ങളുയര്‍ത്തി നടന്ന് മുന്നേറിയത്(police headquarters march of kpcc turn violent).

ഏറെ കുറെ സമാധാന അന്തരീക്ഷത്തില്‍ നേതാക്കള്‍ പ്രസംഗം തുടരന്നതിനിടെ പൊലീസ് സമരക്കാരുടെ ഇടയിലേക്ക് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു, ഇതോടെ പ്രവര്‍ത്തകര്‍ ചിതറി ഓടി, ചിലര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. ഓടി അകന്നവരെ പൊലീസ് പിന്തുടര്‍ന്ന് ലാത്തിക്ക് അടിച്ചു. ഇതിനിടെ ജലപീരങ്കിയും പൊലീസ് പ്രയോഗിച്ചു.

കണ്ണീര്‍ വാതകം നേതാക്കളെ ദേഹാസ്വാസ്ഥ്യത്തിലേക്ക് തള്ളിവിട്ടു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശാസ്‌തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേ സമയം സമരക്കാര്‍ മനപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ പ്രസംഗത്തിന് തൊട്ടുപിന്നാലെ ഒരു വിഭാഗം പ്രവർത്തകർ ബാരിക്കേഡ് തള്ളി മറിച്ചിടാൻ ശ്രമിക്കുകയും പോലീസിനു നേരെ കല്ലുകളും വടികളും എറിയുകയായിരുന്നു. മാധ്യമപ്രവർത്തകർക്ക് നേരെ അടക്കം എറിഞ്ഞു. ഇന്ത്യൻ എക്സ്പ്രസ് ഫോട്ടോഗ്രാഫർ വിൻസൺ പുളിക്കലിന് കല്ലേറിൽ തലയ്ക്ക് പരിക്കേറ്റു. തുടര്‍ന്നാണ് ജലപീരങ്കിയും കണ്ണീര്‍ വാതകവും ലാത്തിയുമൊക്കെ പ്രയോഗിച്ചതെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ 8 തവണയാണ് പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

പ്രതിഷേധത്തെ തുടര്‍ന്ന് വെള്ളയമ്പലം -വഴുതക്കാട് റോഡില്‍ ഏറെ നേരെ ഗതാഗതം സ്‌തംഭിച്ചു.

Last Updated :Dec 23, 2023, 2:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.