ETV Bharat / state

Police Circular : പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയാല്‍ മേലധികാരിക്കെതിരെ നടപടി; ഉത്തരവുമായി എഡിജിപി

author img

By ETV Bharat Kerala Team

Published : Sep 25, 2023, 11:42 AM IST

Drugs Usage Of Kerala Police : മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തുന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട യൂണിറ്റ് മേധാവികള്‍ കൗണ്‍സിലിങ് നൽകി ശരിയായ മാര്‍ഗത്തില്‍ കൊണ്ട് വരണമെന്ന് സർക്കുലറിൽ പറയുന്നു.

Restrict The Drugs Usage Of Kerala Police  Police Circular To Restrict The Drugs Usage  Police Circular Restrict Drugs Usage Kerala Police  Kerala Police New Circular  action against superiors if not prevented  പൊലീസ് ഉദ്യോഗസ്ഥർ മദ്യപാനം തടയാൻ സർക്കുലർ  തടഞ്ഞില്ലെങ്കിൽ മേലധികാർക്കെതിരെ നടപടി  പൊലീസ് ഉദ്യോഗസ്ഥർക്ക് മേധാവികളുടെ കൗണ്‍സിലിംഗ്  ലഹരി ഉപയോഗത്തിന് ശേഷം ഡ്യൂട്ടി ചെയ്യുന്ന പൊലീസ്  പൊലീസ് മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തുന്നത് തടയുന്നു
Police circular

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയാല്‍ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്ന് അഡീഷണല്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ് പൊലീസിന്‍റെ സര്‍ക്കുലര്‍ (Police circular). ജില്ലാ പൊലീസ് മേധാവിമാര്‍ പ്രത്യേക യോഗം വിളിച്ച് ഡിവൈഎസ്‌പി, അസിസ്‌റ്റന്‍റ്‌ കമ്മിഷണര്‍, എസ്എച്ച്ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ഇത് ധരിപ്പിക്കണമെന്നും എഡിജിപി ക്രൈം ചുമതലയുള്ള എംആര്‍ അജിത് കുമാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു(Police circular To Restrict The Drugs Usage Of Kerala Police).

പൊലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെടാതെ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുന്നു. പല സ്ഥലങ്ങളിലും ഇതു സംഘര്‍ഷത്തിന് വരെ കാരണമാകുന്നു. സര്‍ക്കാരിന്‍റെയും പൊലീസ് സേനയുടെയും സല്‍പ്പേരിന് ഇത്തരം ഉദ്യോഗസ്ഥര്‍ കളങ്കം വരുത്തുന്നുവെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Restrict The Drugs Usage Of Kerala Police  Police Circular To Restrict The Drugs Usage  Police Circular Restrict Drugs Usage Kerala Police  Kerala Police New Circular  action against superiors if not prevented  പൊലീസ് ഉദ്യോഗസ്ഥർ മദ്യപാനം തടയാൻ സർക്കുലർ  തടഞ്ഞില്ലെങ്കിൽ മേലധികാർക്കെതിരെ നടപടി  പൊലീസ് ഉദ്യോഗസ്ഥർക്ക് മേധാവികളുടെ കൗണ്‍സിലിംഗ്  ലഹരി ഉപയോഗത്തിന് ശേഷം ഡ്യൂട്ടി ചെയ്യുന്ന പൊലീസ്  പൊലീസ് മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തുന്നത് തടയുന്നു
അഡീഷണല്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ് പൊലീസിന്‍റെ സര്‍ക്കുലര്‍

ബന്ധപ്പെട്ട യൂണിറ്റ് മേധാവികള്‍ കൗണ്‍സിലിങ് നൽകി ഇത്തരം ഉദ്യോഗസ്ഥരെ ശരിയായ മാര്‍ഗത്തില്‍ കൊണ്ട് വരണം. ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ബന്ധപ്പെട്ട യൂണിറ്റ് മേധാവിമാര്‍ക്കും എസ്എച്ചഒമാരും ഇത്തരം മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തുന്ന ഉദ്യോഗസ്ഥരെ നേര്‍വഴിക്ക് എത്തിക്കണം. ഉദ്യോഗസ്ഥര്‍ക്ക് കൗണ്‍സിലിങ് നൽകുന്ന സിഇഇഡി കാര്യക്ഷമമായി നടത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

ഇത്തരത്തില്‍ ലഹരി ഉപയോഗത്തിന് ശേഷം ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണ ഉത്തരവാദിത്തം യൂണിറ്റ് മേധാവികള്‍ക്കായിരിക്കും. ഉദ്യോഗസ്ഥരെ ലഹരി ഉപയോഗിച്ച് ജോലി ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ യൂണിറ്റ് മേധാവികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നു.

ALSO READ:Children Placing Stone On Railway Track Will Be Punished : 'റെയിൽപാളത്തിൽ കല്ല് വെച്ചാൽ കുട്ടികൾ ശിക്ഷ നേരിടേണ്ടിവരും' ; കർശന നടപടിക്കൊരുങ്ങി പൊലീസ്

കുട്ടികളും ഇനി ശിക്ഷിക്കപ്പെടും: റെയിൽപാളത്തിൽ കല്ല് കണ്ടെത്തുന്ന സംഭവങ്ങളിൽ (Placing Stone On Railway Track) പ്രതിസ്ഥാനത്ത് കുട്ടികളായതോടെ നിയമ നടപടികൾ കർശനമാക്കാനൊരുങ്ങി കേരള പൊലീസ് (kerala Police). രക്ഷിതാക്കൾ ശ്രദ്ധിച്ചില്ലെങ്കിൽ കുട്ടികൾ ശിക്ഷ അനുഭവിക്കേണ്ടി വരും. കുറ്റം ചെയ്‌തുവെന്ന് കണ്ടെത്തിയാൽ പിഴയൊടുക്കുന്നതോ ജുവനൈൽ പോലുള്ള ശിക്ഷയോ നൽകാനാണ് പൊലീസിന്‍റെ തീരുമാനം.

നിലവിൽ ഇത്തരം കേസുകളിൽ ബോധവൽക്കരണമാണ് നടക്കുന്നതെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചതോടെയാണ് കർശന നടപടികളിലേക്ക് കടക്കാൻ പൊലീസ് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് റെയിൽ പാളത്തിൽ കല്ലുവച്ച സംഭവം അന്വേഷിച്ച പൊലീസ് അവസാനം എത്തിയത് ഏഴു വയസുകാരനിലായിരുന്നു (Stones Found Placed On Railway Track).

കളനാട് റെയിൽപാളത്തിൽ കല്ല് കണ്ടെത്തിയ സംഭവത്തിന് പിന്നിലും കുട്ടികൾ ആണെന്ന് പൊലീസ്‌ കണ്ടെത്തിയിരുന്നു. തുടർന്ന് സ്‌കൂളുകളിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകി. ട്രാക്കിൽ കല്ല് കണ്ടെത്തുന്നതും ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടാകുന്നതുമായ സംഭവങ്ങളിൽ പൊലീസും ആർപിഎഫും അന്വേഷണം നടത്തിവരികയാണ്. ട്രാക്കിന് സമീപത്തെ വീടുകളിൽ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പൊലീസിന്‍റെ പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.