ETV Bharat / state

രണ്ടരവയസുള്ള മകളെ പീഡിപ്പിച്ച അച്ഛന് ജീവപര്യന്തം ശിക്ഷ

author img

By

Published : Feb 18, 2022, 5:40 PM IST

POCSO case Verdict Thiruvananthapuram  father raped daughter Thiruvananthapuram  മകളെ പീഡിപ്പിച്ച അച്ഛന് ജീവപര്യന്തം  രണ്ടരവയസുള്ള മകളെ പീഡിപ്പിച്ച അച്ഛനെ ശിക്ഷിച്ച് കോടതി  തിരുവനന്തപുരത്ത് അച്ഛന്‍ മകളെ പീഡിപ്പിച്ചു
രണ്ടരവയസുള്ള മകളെ പീഡിപ്പിച്ച അച്ഛന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

സംഭവ ദിവസങ്ങളിൽ പ്രതിയും ഭാര്യയും ഇരയായ കുട്ടിയും രാത്രി ഒരുമിച്ചാണ് കിടക്കുന്നത്. കുട്ടി രാത്രി സമയങ്ങളിലും മറ്റും സ്ഥിരമായി കരയുമായിരുന്നു. മൂത്രം ഒഴിക്കുമ്പോൾ വേദനയെന്നും കുട്ടി പറഞ്ഞിരുന്നു. അമ്മയാണ് പീഡനം കണ്ടത്.

തിരുവനന്തപുരം: രണ്ടര വയസുള്ള മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ അച്ഛന് ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ പിഴയും തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം. 2018 ഫെബ്രുവരി അവസാന ആഴ്ച്ചയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പീഡനം അമ്മ കണ്ടതോടെ ഭീഷണി

പ്രതിയും ഭാര്യയും മകളുമായിട്ട് ഒരുമിച്ച് താമസിച്ച് വരവേയാണ് സംഭവം. ഭാര്യയുടെ രക്ഷിതാക്കളും ഇവരോടൊപ്പം ഉണ്ടായിരുന്നു. സംഭവ ദിവസങ്ങളിൽ പ്രതിയും ഭാര്യയും ഇരയായ കുട്ടിയും രാത്രി ഒരുമിച്ചാണ് കിടക്കുന്നത്. കുട്ടി രാത്രി സമയങ്ങളിലും മറ്റും സ്ഥിരമായി കരയുമായിരുന്നു. മൂത്രം ഒഴിക്കുമ്പോൾ വേദനയെന്നും കുട്ടി പറഞ്ഞിരുന്നു.

Also Read: വെള്ളയിൽ നിന്ന് കാണാതായ പെൺകുട്ടി തിരികെയെത്തി

ഭാര്യയ്ക്ക് വേറെ ബന്ധമുണ്ടെന്നും ഇത് തെളിയിക്കാൻ ഡി.എൻ.എ പരിശോധന നടത്തണമെന്നും പ്രതി പറഞ്ഞത് സംശയം വർദ്ധിപ്പിച്ചു. ഒരു ദിവസം രാത്രി കുട്ടിയുടെ കരച്ചിൽ കേട്ട് ഉണർന്നപ്പോൾ പ്രതി കുട്ടിയെ പീഡിപ്പിക്കുന്നത് കുട്ടിയുടെ അമ്മ കണ്ടു. ഇവർ ബഹളം വെച്ചപ്പോൾ പ്രതി ഭീഷണിപ്പെടുത്തി.

അടുത്ത ദിവസവും പ്രതി ഇത് ആവർത്തിച്ചു. പിന്നെ കുട്ടിയെ രാത്രി അമ്മൂമ്മയുടെ അടുത്ത് കിടത്തി. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പീഡനത്തിലുണ്ടായ പരുക്ക് ഗുരുതരമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഡോക്ടർമാർ ഇടപെട്ടാണ് പൊലീസിൽ വിവരം അറിയിച്ചത്.

അമ്മയുടെ മൊഴി നിര്‍ണായകം

മാസങ്ങള്‍ നീണ്ട ചികിൽസയക്ക് ശേഷമാണ് കുട്ടി പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ ഹാജരായി. രണ്ടര വയസുകാരിയായതിനാൽ കുട്ടിയെ സാക്ഷിയാക്കാൻ പറ്റിയിരുന്നില്ല. പ്രധാന സാക്ഷിയായ അമ്മ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി.

കുട്ടിന്‍റേതല്ലെന്ന് ആരോപിച്ച് സ്വന്തം മകളെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലായെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ട്. പേരുർക്കട സി.ഐയായിരുന്ന കെ. സ്റ്റുവർട്ട് കില്ലറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.