ETV Bharat / state

15 കാരിയെ പീഡിപ്പിച്ച സംഭവം: അയല്‍വാസിയ്‌ക്ക് 6 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ

author img

By

Published : Jun 7, 2023, 4:03 PM IST

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അയല്‍വാസിയ്‌ക്ക് ആറ് വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി

Court News  Pocso case in Thiruvananthapuram  15 കാരിയെ പീഡിപ്പിച്ച സംഭവം  പിഴ  കഠിന തടവ്  15കാരി പീഡനത്തിരയായി  രാജേഷ് വധകേസിലെ കൂറുമാറ്റം  റേഡിയോ ജോക്കി രാജേഷ് വധക്കേസ്
crime

തിരുവനന്തപുരം: അയല്‍വാസിയുടെ വീട്ടില്‍ ടിവി കാണാന്‍ പോയ അനിയത്തിയെ വിളിക്കാനെത്തിയ 15കാരി പീഡനത്തിരയായ കേസില്‍ പ്രതിക്ക് ആറ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും. തിരുവനന്തപുരം സ്വദേശി സുധീഷിനാണ് പ്രത്യേക അതിവേഗ കോടതി ജഡ്‌ജി ആജ് സുദര്‍ശന്‍ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണം.

2021 ജൂലൈ 30നാണ് കേസിനാസ്‌പദമായ സംഭവം. അയല്‍വാസിയുടെ വീട്ടില്‍ ടിവി കാണാനെത്തിയ അനിയത്തിയെ വിളിക്കാനെത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. അയല്‍വാസിയുടെ വീട്ടിലെത്തിയ പെണ്‍കുട്ടി അകത്ത് കയറി അനിയത്തിയെ വിളിച്ച് വീടിന് പുറത്തിറങ്ങുമ്പോഴാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

സംഭവത്തെ തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി അമ്മയോട് വിവരം പറഞ്ഞു. വിവരം അറിഞ്ഞ അമ്മ ഇയാളുടെ വീട്ടിലെത്തി ചോദ്യം ചെയ്‌തതോടെ ഇയാള്‍ അസഭ്യം വിളിക്കുകയും ചെയ്‌തു. ഇതേ തുടര്‍ന്നാണ് കുടുംബം ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ തുടര്‍ന്ന് കേസ് പൂജപ്പുര പൊലീസിന് കൈമാറുകയായിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ, അഡ്വ.ആർ.വൈ അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 18 സാക്ഷികളെയും 18 രേഖകളും ഹാജരാക്കി. പൂജപ്പുര എസ്‌ഐമാരായ അനൂപ് ചന്ദ്രൻ, പ്രവീൺ എന്നിവരാണ് കേസ് അന്വേഷിച്ചത്.

റേഡിയോ ജോക്കി രാജേഷ് വധക്കേസിലെ കൂറുമാറ്റം: റേഡിയോ ജോക്കി രാജേഷ് വധക്കേസിൽ നിർണായക കൂറുമാറ്റം. ആദ്യ ഘട്ട വിചാരണയിൽ പ്രോസിക്യൂഷന് അനുകൂല മൊഴി നൽകിയ ഒന്നാം സാക്ഷി കുട്ടനാണ് സാക്ഷി വിസ്‌താരത്തിന് എത്തിയപ്പോൾ കൂറുമാറിയത്. കൊല്ലാനായി എത്തിയ പ്രതികൾ മുഖം മൂടി ധരിച്ചിരുന്നുവെന്നും അതുകൊണ്ട് ആരെയും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നുമാണ് കുട്ടന്‍ കോടതിയില്‍ പറഞ്ഞത്.

തിരുവനന്തപുരം രണ്ടാം അഡിഷണൽ സെഷൻസ് കോടതിയിലാണ് കേസിന്‍റെ വിചാരണ നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട ചില നിര്‍ണായക മൊഴികളെടുക്കാനായി കുട്ടനെ വീണ്ടും കോടതിയില്‍ വിസ്‌തരിക്കുകയായിരുന്നു. ആദ്യഘട്ട വിചാരണ വേളയില്‍ മൊഴി നല്‍കിയ കുട്ടന്‍ കേസിലെ രണ്ടും, മൂന്നും, നാലും പ്രതികളായ മുഹമ്മദ് സാലിഹ്, അപ്പുണ്ണി, തൻസീർ എന്നിവർ ചേര്‍ന്നാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അന്ന് പറഞ്ഞ മൊഴി പൊലീസ് ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്നും ഇന്ന് താന്‍ സഹോദരനൊപ്പമാണ് കോടതിയില്‍ എത്തിയതെന്നും അതുകൊണ്ട് എനിക്ക് ഭയമില്ലെന്നും കുട്ടന്‍ വ്യക്തമാക്കി.

പ്രതികള്‍ കൊലപാതകത്തിന് ഉപയോഗിച്ചിരുന്ന ആയുധം അടക്കം കുട്ടനെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. 12 പ്രതികളാണ് കേസില്‍ വിചാരണ നേരിട്ട് കൊണ്ടിരിക്കുന്നത്. കായംകുളം സ്വദേശി അപ്പുണ്ണി, കരുനാഗപ്പള്ളി സ്വദേശി കെ.തൻസീർ, കുണ്ടറ സ്വദേശി സ്വാതി സന്തോഷ്‌, കൊല്ലം സ്വദേശി സനു സന്തോഷ്, ഓച്ചിറ സ്വദേശി എ.യാസീൻ, കുണ്ടറ സ്വദേശി ജെ.എബി ജോൺ, സുമിത്ത്, സുമിത്തിന്‍റെ ഭാര്യ ഭാഗ്യ ശ്രീ, എറണാകുളം സ്വദേശി സെബല്ല ബോണി, വർക്കല സ്വദേശി ഷിജിന ഷിഹാബ്, മുഹമ്മദ് സാലിഹ് എന്നിവരാണ് നിലവില്‍ കേസില്‍ വിചാരണ നേരിടുന്നത്.

2018 മാർച്ച് 26ന് പുലര്‍ച്ചെയാണ് റേഡിയോ ജോക്കിയായ രാജേഷ് കൊല്ലപ്പെട്ടത്. ഒന്നാം പ്രതിയായ സത്താറിന്‍റെ ഭാര്യ ഖത്തറിലായിരുന്നപ്പോള്‍ രാജേഷുമായി അടുപ്പത്തിലായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2018 ജൂലൈ 2 നാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.