ETV Bharat / state

പ്ലസ്‌ ടു പരീക്ഷാഫലം ജൂൺ 21ന്: ഇത്തവണയും ഗ്രേസ് മാർക്കുണ്ടാകില്ല

author img

By

Published : Jun 20, 2022, 7:36 AM IST

കലാ-കായിക മത്സരങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് ഗ്രേസ് മാർക്ക് നൽകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്

plus two result will announce tomorrow june 21  plus two result 2022  higher secondary exam result 2022  പ്ലസ്‌ ടു പരീക്ഷാഫലം ജൂൺ 21ന്  പ്ലസ്‌ ടു പരീക്ഷാഫലം 2022  പൊതുവിദ്യാഭ്യാസ വകുപ്പ്  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി
പ്ലസ്‌ ടു പരീക്ഷാഫലം ജൂൺ 21ന് : ഇത്തവണയും ഗ്രേസ് മാർക്കുണ്ടാകില്ല

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്‌ ടു പരീക്ഷാഫലം ജൂൺ 21ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. രാവിലെ 11ന് പിആർഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രിയും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുമാണ് ഫലപ്രഖ്യാപനം നടത്തുക. പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് നൽകില്ല.

കലാ-കായിക മത്സരങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ഈ തീരുമാനം. എൻ.സി.സി ഉൾപ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാർക്കുണ്ടാകില്ല. പ്ലസ് ടു പരീക്ഷകൾ മാര്‍ച്ച് 30നാണ് ആരംഭിച്ചത്. പ്രാക്‌ടിക്കൽ പരീക്ഷ മെയ് മൂന്നിനും ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.