ETV Bharat / state

പ്ലസ് വൺ പ്രവേശനം : രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ഇന്ന് മുതൽ അപേക്ഷിക്കാം, ഇതുവരെ നൽകാത്തവർക്കും അവസരം

author img

By

Published : Jul 19, 2023, 11:35 AM IST

രാവിലെ 10 മണി മുതൽ നാളെ വൈകുന്നേരം 4 മണി വരെയാണ് അപേക്ഷ നൽകാനുള്ള സമയം

പ്ലസ് വൺ പ്രവേശനം  പ്ലസ് വൺ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ്  PLUS ONE SECOND SUPPLEMENTARY ALLOTMENT  Plus one entry  പ്ലസ് വൺ സപ്ലിമെന്‍ററി അലോട്ട്മെന്‍റ്  പ്ലസ്‌ വണ്‍  Plus One
പ്ലസ് വൺ പ്രവേശനം

തിരുവനന്തപുരം : സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ ക്ലാസുകളിലേക്കുള്ള രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ഇന്ന് രാവിലെ 10 മണി മുതൽ നാളെ വൈകുന്നേരം 4 മണി വരെ അപേക്ഷിക്കാം. ഇതുവരെയും അപേക്ഷിക്കാൻ കഴിയാത്തവർക്കും അലോട്ട്മെന്‍റ് ലഭിക്കാത്തവർക്കും രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് അപേക്ഷിക്കാം. ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിലെ നടപടികൾ പോലെ ഒഴിവുള്ള സ്‌കൂളുകൾ നോക്കിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

സ്‌കൂളുകളുടെ വിവരം https://hscap.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കും, അലോട്ട്മെന്‍റ് ലഭിച്ചിട്ട് അഡ്‌മിഷൻ നേടാത്ത വിദ്യാർഥികൾക്കും, മെറിറ്റ് ക്വാട്ടയിൽ നിന്നും പ്രവേശനം ക്യാൻസൽ ചെയ്‌തവർക്കും ഈ ഘട്ടത്തിൽ അലോട്ട്മെന്‍റിന് അപേക്ഷിക്കാൻ സാധിക്കില്ല.

മുഖ്യ അലോട്ട്മെന്‍റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്‍റ് ലഭിക്കാത്തവർ പരിഗണിക്കപ്പെടുന്നതിനായി കാൻഡിഡേറ്റ് ലോഗിനിലെ 'RENEW APPLICATION' എന്ന ലിങ്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന വേക്കൻസിക്ക് അനുസൃതമായി പുതിയ ഒപ്ഷനുകളും നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം.

ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർ വെബ്സൈറ്റിലെ പ്രവേശനത്തിന്‍റെ തുടർ പ്രവർത്തനങ്ങൾക്കായി കാൻഡിഡേറ്റ് ലോഗിനും 'Create Candidate Login-SWS' എന്ന ലിങ്കിലൂടെ രൂപീകരിക്കണം. തുടർന്ന് കാൻഡിഡേറ്റ് ലോഗിനിലെ 'APPLY ONLINE' എന്ന ലിങ്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന വേക്കൻസിക്കനുസൃതമായി ഒപ്ഷനുകളും നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം.

ALSO READ : Supplementary allotment | പ്ലസ് വൺ സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു ; 22,202 വിദ്യാർഥികൾ ഇപ്പോഴും പുറത്ത്

തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർ സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് 'Renew Application' എന്ന ലിങ്കിലൂടെ, പിഴവുകൾ തിരുത്തി പ്രസിദ്ധപ്പെടുത്തുന്ന വേക്കൻസിക്കനുസൃതമായി പുതിയ ഒപ്ഷനുകളും നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം.

രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായുള്ള വേക്കൻസികൾ 2023 ജൂലൈ 19 ന് രാവിലെ 9 മണിയ്ക്ക് തന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വേക്കൻസിക്കനുസൃതമായി വേണം പുതിയ ഒപ്ഷനുകൾ നൽകേണ്ടത്. സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്‌കൂൾ/കോമ്പിനേഷനുകൾ മാത്രമേ ഒപ്ഷനുകളായി തെരഞ്ഞെടുക്കുവാൻ കഴിയുകയുള്ളൂ.

സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് അപേക്ഷിക്കുവാനും മറ്റും വേണ്ട നിർദേശങ്ങളും സാങ്കേതിക സഹായങ്ങളും ഹെൽപ് ഡെസ്‌കുകളിലൂടെ നൽകാൻ വേണ്ട സജ്ജീകരണങ്ങൾ സ്‌കൂളുകളിൽ ഒരുക്കിയിട്ടുണ്ട്.

ALSO READ : Plus one class | പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചു ; 33598 പേർ പുറത്ത് തന്നെ, എല്ലാവർക്കും തുടർപഠനം ഉറപ്പെന്ന് വിദ്യാഭ്യാസ മന്ത്രി

സീറ്റില്ലാതെ വിദ്യാർഥികൾ : അതേസമയം പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചപ്പോൾ 22,202 വിദ്യാർഥികൾക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള 45394 സീറ്റുകളാണ് സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി പരിഗണിച്ചത്. എന്നാൽ ഇതിലേക്ക് അപേക്ഷിച്ചത് 68739 വിദ്യാർഥികളാണ്. ഇവരിൽ 67596 അപേക്ഷകളാണ് സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി പരിഗണിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.