ETV Bharat / state

plus one second allotment | പ്ലസ് വൺ രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു: പ്രവേശനം ജൂൺ 26, 27 തിയതികളിൽ

author img

By

Published : Jun 25, 2023, 2:18 PM IST

അലോട്ട്മെന്‍റ് വിവരങ്ങൾ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Second Allot Results ലൂടെ ലഭിക്കും. പ്രവേശനം ജൂൺ 26 രാവിലെ 10 മണി മുതൽ ജൂൺ 27 വൈകിട്ട് 5 മണി വരെ

plus one second allotment result  plus one second allotment  second allotment  plus one allotment  second allotment plus one  kerala plus one allotment  പ്ലസ് വൺ രണ്ടാം അലോട്ട്മെന്‍റ്  പ്ലസ് വൺ പ്രവേശനം  പ്ലസ് വൺ  plus one  രണ്ടാം അലോട്ട്മെന്‍റ് പ്ലസ് വൺ  കേരള പ്ലസ് വൺ പ്രവേശനം  പ്ലസ് വൺ രണ്ടാം അലോട്ട്മെന്‍റ് പ്രവേശനം  അലോട്ട്മെന്‍റ്  allotment
plus one

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായുള്ള മെറിറ്റ് ക്വാട്ടയിലെ മുഖ്യ ഘട്ടത്തിലെ രണ്ടാം അലോട്ട്മെന്‍റ് പ്രഖ്യാപിച്ചു. ജൂൺ 26 രാവിലെ 10 മണി മുതൽ 27 വൈകുന്നേരം അഞ്ച് മണി വരെയാണ് അർഹരായ വിദ്യാർഥികളുടെ പ്രവേശനം. അലോട്ട്മെന്‍റ് വിവരങ്ങൾ അഡ്‌മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.inലെ Candidate Login-SWS ലെ Second Allot Results എന്ന ലിങ്കിലൂടെ ലഭ്യമാകും.

അലോട്ട്മെന്‍റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്‍റ് ലെറ്ററിൽ പറഞ്ഞിരിക്കുന്ന അലോട്ട്മെന്‍റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം പ്രവേശനത്തിന് ആവശ്യമുള്ള സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്‍റ് ലെറ്റർ അലോട്ട്മെന്‍റ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിന്‍റ് എടുത്ത് അഡ്‌മിഷൻ സമയത്ത് നൽകുന്നതാണ്.

ഒന്നാം അലോട്ട്മെന്‍റിൽ താത്‌കാലിക പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഈ അലോട്ട്മെന്‍റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്‍റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്‍റ് ലെറ്റർ ആവശ്യമില്ല. മെറിറ്റ് ക്വാട്ടയിൽ ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്‍റ് ലഭിക്കുന്നവർ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്മെന്‍റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമെ അടക്കേണ്ടതുള്ളു.

താഴ്ന്ന ഓപ്ഷനിൽ അലോട്ട്മെന്‍റ് ലഭിക്കുന്നവർക്ക് താത്‌കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാവുന്നതാണ്. അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്മെന്‍റുകളിൽ പരിഗണിക്കില്ല. വിദ്യാർഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്‌കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാൻ സാധിക്കും.

രണ്ടാം അലോട്ട്മെന്‍റിനോടൊപ്പം കമ്മ്യൂണിറ്റി ക്വാട്ട അഡ്‌മിഷൻ നടക്കുന്നതിനാൽ വിവിധ ക്വാട്ടകളിൽ പ്രവേശനത്തിന് അർഹത നേടുന്ന വിദ്യാർഥികൾ അവർക്ക് ഏറ്റവും അനുയോജ്യമായ ക്വാട്ടയിലെ പ്രവേശനം തെരഞ്ഞെടുക്കേണ്ടതാണ്. പ്രവേശന നടപടികൾ ഒരേ കാലയളവിൽ നടക്കുന്നതുകൊണ്ട് ഏതെങ്കിലും ഒരു ക്വാട്ടയിൽ പ്രവേശനം നേടിയാൽ മറ്റൊരു ക്വാട്ടയിലെക്ക് പ്രവേശനം മാറ്റാൻ സാധിക്കുകയില്ല.

ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്ട്മെന്‍റിന് ശേഷം സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാലും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്ട്മെന്‍റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്‍ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്‍റ് ലഭിക്കാത്തവർക്ക് സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാം.

മുഖ്യഘട്ടത്തിൽ അലോട്ട്മെന്‍റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം ലഭിക്കാത്തവർക്ക് ഈ അവസരത്തിൽ തെറ്റ് തിരുത്തി അപേക്ഷ പുതുക്കി സമർപ്പിക്കാവുന്നതാണ്. സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായുള്ള വേക്കൻസിയും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയ പരിധിക്കുശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചത് ജൂൺ 19ന്: ആകെ 4,60,147 അപേക്ഷകരാണ് ഒന്നാം വർഷ ഹയർസെക്കൻഡറി പ്രവേശനത്തിനായി ഇത്തവണ അപേക്ഷിച്ചത്. ആദ്യ അലോട്ട്മെന്‍റിൽ 2,41,104 വിദ്യാർഥികൾക്കാണ് പ്രവേശനം ലഭിച്ചത്. ആദ്യ ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം ജൂൺ 19 - ജൂൺ 21 വരെ നടന്നു.

Also read : Plus One Seats | പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; മലപ്പുറത്തിന് പ്രത്യേക പരിഗണന, 14 അധിക ബാച്ചുകള്‍ അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.