ETV Bharat / state

'ബഫര്‍സോണില്‍ തെറ്റിദ്ധാരണ സൃഷ്‌ടിക്കാന്‍ ശ്രമം'; പ്രശ്‌നം സങ്കീർണമാക്കിയത് രണ്ടാം യുപിഎ സർക്കാരെന്ന് മുഖ്യമന്ത്രി

author img

By

Published : Dec 21, 2022, 9:03 PM IST

ബഫര്‍സോണ്‍ പ്രഖ്യാപനം നടത്തിയത് രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ വനം പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശാണെന്നും വിഷയത്തില്‍ അദ്ദേഹം കടുത്ത നിര്‍ബന്ധ ബുദ്ധിയാണ് കാട്ടിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

cm alleged udf behind buffer zone issue  buffer zone issue  ബഫർസോണ്‍ വിഷയം  ബഫർസോണിൽ യുഡിഎഫിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി  ജയറാം രമേശ്  മുഖ്യമന്ത്രി പിണറായി വിജയന്‍  Pinarayi Vijayan About Buffer Zone  udf behind buffer zone issue says Pinarayi Vijayan  ബഫർസോണ്‍  ഉമ്മന്‍ചാണ്ടി
ബഫർസോണ്‍ വിഷയത്തിൽ പ്രതികരണവുമായി പിണറായി വിജയൻ

ബഫർസോണ്‍ വിഷയത്തിൽ പ്രതികരണവുമായി പിണറായി വിജയൻ

തിരുവനന്തപുരം: ബഫര്‍സോണ്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകള്‍ സൃഷ്‌ടിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പ്രദേശങ്ങളില്‍ ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധിയേയും ബാധിക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുടെ ഉത്കണ്ഠകള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ടു കൊണ്ടുള്ളതാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ജനവാസമേഖലയിലെ കൃഷിയിടങ്ങളെ ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഉറച്ച നിലപാട്. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റിദ്ധാരണ ജനകമാണ്. ബഫര്‍സോണ്‍ ആയി കോടതി നിശ്ചയിച്ച സ്ഥലങ്ങളിലെ താമസക്കാര്‍ക്കോ കര്‍ഷകര്‍ക്കോ യാതൊരു വിധ ആശങ്കയും ഉണ്ടാകേണ്ടതില്ല.

ഈ പ്രദേശങ്ങള്‍ ബഫര്‍സോണ്‍ ആക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കോടതിയെ ബോധ്യപ്പെടുത്തും. ഇപ്പോഴത്തെ പ്രശ്‌നത്തിന്‍റെ യഥാര്‍ഥ കാരണക്കാര്‍ രണ്ടാം യു.പി.എ സര്‍ക്കാരും അതില്‍ വനം പരിസ്ഥിതി മന്ത്രിയുമായിരുന്ന ജയറാം രമേശുമാണ്. അദ്ദേഹമാണ് ബഫര്‍സോണ്‍ പ്രഖ്യാപനം നടത്തിയത്. ബഫര്‍സോണ്‍ വിഷയത്തില്‍ ജയറാം രമേശ് കടുത്ത നിര്‍ബന്ധ ബുദ്ധിയാണ് കാട്ടിയത്.

2011ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ ബഫര്‍സോണ്‍ പരിശോധിക്കുന്നതിന് സംസ്ഥാന വന്യജീവി ബോര്‍ഡിന്‍റെ മൂന്ന് ഉപദേശക സമിതികള്‍ രൂപീകരിച്ചിരുന്നു. വി.ഡി സതീശന്‍, ടി.എന്‍ പ്രതാപന്‍, എന്‍ ഷംസുദ്ദീന്‍ എന്നിവരായിരുന്നു ഉപസമിതി ചെയര്‍മാന്‍മാര്‍.

2013 ജനുവരി 16, ഫെബ്രുവരി 11 തീയതികളില്‍ ഈ ഉപസമിതി ജനപ്രതിനിധികളുമായി കൂടിയാലോചന നടത്തിയെങ്കിലും ജനപ്രതിനിധികള്‍ പങ്കുവച്ച ആശങ്കകള്‍ അത്രത്തോളം ഗൗനിച്ചോ എന്ന് സംശയമുണ്ട്. ഉപസമിതി സിറ്റിംഗുകള്‍ക്കു ശേഷം കേന്ദ്രം പറഞ്ഞ 10 കിലോമീറ്ററിനപ്പുറം 12 കിലോമീറ്റര്‍ വരെ ബഫര്‍ സോണ്‍ വേണമെന്ന് പിന്നീട് ഉമ്മന്‍ചാണ്ടി മന്ത്രിസഭ തീരുമാനിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.