ETV Bharat / state

Pinarayi Ministry Cabinet Reorganization ഗണേഷും കടന്നപ്പള്ളിയും പിണറായി മന്ത്രിസഭയിലേക്ക്, സിപിഎം മന്ത്രിമാരിലും മാറ്റം

author img

By ETV Bharat Kerala Team

Published : Sep 15, 2023, 11:24 AM IST

എല്‍ഡിഎഫിലെ നിലവിലെ ധാരണ പ്രകാരം രണ്ടരവർഷം കഴിയുമ്പോൾ രണ്ട് ഘടകകക്ഷി മന്ത്രിമാർ മാറുകയും മറ്റു ഘടകകക്ഷി മന്ത്രിമാർക്ക് മന്ത്രിസ്ഥാനം കൈമാറുകയും ചെയ്യണം. ഇതിന്‍റെ അടിസ്ഥാനത്തിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലും ഗതാഗത മന്ത്രി ആൻറണി രാജുവും മന്ത്രിസ്ഥാനം രാജിവയ്‌ക്കുമെന്നാണ് സൂചന.

Cabinet reorganization discussion  ഇടതുമുന്നണിയിൽ മന്ത്രിസഭാ പുനസംഘടന ചർച്ച  മന്ത്രിമാരുടെ വകുപ്പിലും മാറ്റം വരാൻ സാധ്യത  സി പി എം മന്ത്രിമാര്‍  change in the department of ministers  തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവില്‍  minister ahammed devarkovil  ഗതാഗത മന്ത്രി ആൻറണി രാജു  transport minister antony raju  മന്ത്രിസ്ഥാനം രാജിവയ്ക്കണം  resign from the ministry  discussion in the Left Front
Cabinet Reorganization Discussion In The Left Front

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽ പുനഃസംഘടന ചർച്ചകൾ സജീവം (Cabinet reorganization discussion in the Left Front). എല്‍ഡിഎഫിലെ നിലവിലെ ധാരണ പ്രകാരം രണ്ടരവർഷം കഴിയുമ്പോൾ രണ്ട് ഘടകകക്ഷി മന്ത്രിമാർ മാറുകയും മറ്റു ഘടകകക്ഷി മന്ത്രിമാർക്ക് മന്ത്രിസ്ഥാനം കൈമാറുകയും ചെയ്യണം. ഇതിന്‍റെ അടിസ്ഥാനത്തിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലും ഗതാഗത മന്ത്രി ആൻറണി രാജുവും മന്ത്രിസ്ഥാനം രാജിവയ്‌ക്കുമെന്നാണ് സൂചന. പകരം കേരള കോൺഗ്രസ് ബി പ്രതിനിധി കെ.ബി. ഗണേഷ് കുമാറും, കോൺഗ്രസ് എസ് പ്രതിനിധി രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരാകും.

Cabinet reorganization discussion  ഇടതുമുന്നണിയിൽ മന്ത്രിസഭാ പുനസംഘടന ചർച്ച  മന്ത്രിമാരുടെ വകുപ്പിലും മാറ്റം വരാൻ സാധ്യത  സി പി എം മന്ത്രിമാര്‍  change in the department of ministers  തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവില്‍  minister ahammed devarkovil  ഗതാഗത മന്ത്രി ആൻറണി രാജു  transport minister antony raju  മന്ത്രിസ്ഥാനം രാജിവയ്ക്കണം  resign from the ministry  discussion in the Left Front
ഗതാഗത മന്ത്രി ആൻറണി രാജു

തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവില്‍

അടുത്തമാസം ആദ്യം ഈ ധാരണ നടപ്പിലാക്കാനുള്ള നടപടികൾ എല്‍ഡിഎഫ് തുടങ്ങിയിട്ടുണ്ട്. ഈമാസം 20 ന് ചേരുന്ന ഇടതു മുന്നണി യോഗത്തിലും വെള്ളിയാഴ്‌ച മുതൽ ചേരുന്ന സി പി എം നേതൃയോഗത്തിലും മന്ത്രിസഭ പുന:സംഘടന സംബന്ധിച്ച് തീരുമാനമുണ്ടാകും. എന്നാല്‍ കെ.ബി.ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിൽ സിപിഎമ്മിൽ വിരുദ്ധാഭിപ്രായമുണ്ടെന്നാണ് സൂചന. സോളാർ വിഷയത്തിലടക്കം വീണ്ടും ഗണേഷ് കുമാറിന്‍റെ പേര് ഉയർന്നതും സിപിഎം മന്ത്രിമാരെ നിരന്തരം വിമർശിക്കുന്നതുമാണ് സിപിഎമ്മിൽ വിരുദ്ധാഭിപ്രായം ഉയരാൻ കാരണം. ഇതോടൊപ്പം തന്നെ ഗതാഗത വകുപ്പ് ഏറ്റെടുക്കുന്നതിൽ ഗണേഷ് കുമാറിനും വിമുഖതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

അടപടലം മാറ്റം: സിപിഎം മന്ത്രിമാരുടെ വകുപ്പുകളിലും ഇതോടൊപ്പം മാറ്റമുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. സംസ്ഥാന സർക്കാരിന്‍റെ ഭരണം സംബന്ധിച്ച പോരായ്‌മകൾ പരിഹരിക്കണമെന്ന അഭിപ്രായവും സിപിഎമ്മിനുള്ളിലുണ്ട്. അതിന്‍റെ ഭാഗമായാണ് ചില മന്ത്രിമാരുടെ വകുപ്പുകൾ മാറ്റുന്നത് സംബന്ധിച്ച അഭ്യൂഹങ്ങൾ പരക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് സിപിഎം ഔദ്യോഗികമായി ഒരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല.

സർക്കാറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്ന ഉറച്ച അഭിപ്രായം സി പി എമ്മിലുണ്ട്. സർക്കാറിന്‍റെ വിലയിരുത്തലാകും എന്ന നിലയിൽ പ്രചരണം നടത്തിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിയുടെ കൂടി പശ്ചാത്തലത്തിലാണ് ഭരണം മിനുക്കുക എന്ന തീരുമാനത്തിലേക്ക് സിപിഎം എത്തിയിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇതിൽ മാറ്റം വരുത്താനാണ് ശ്രമം.

ഈമാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും തുടർന്നുള്ള രണ്ട് ദിവസങ്ങളായി സംസ്ഥാന സമിതിയും ചേരും. ലോക്‌സഭ തെരഞ്ഞെടുപ്പാണ് നേതൃയോഗത്തിന്‍റെ പ്രധാന അജണ്ട എങ്കിലും പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് വിശദമായ ചർച്ച നടത്തും. മന്ത്രിമാരുടെ കാര്യത്തിലും സിപിഎം നേതൃയോഗങ്ങളില്‍ തീരുമാനമുണ്ടാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.