ETV Bharat / state

Pinarayi Blames Media | ആരോഗ്യമന്ത്രിയെയും ഓഫിസിനെയും കരിവാരിത്തേയ്ക്കാൻ ശ്രമം, വീഴ്‌ച പറ്റിയെങ്കിൽ മാധ്യമങ്ങൾ തുറന്നുസമ്മതിക്കണം : മുഖ്യമന്ത്രി

author img

By ETV Bharat Kerala Team

Published : Oct 12, 2023, 8:41 PM IST

Updated : Oct 12, 2023, 10:14 PM IST

Pinarayi Vijayan on Alligation Against Health Ministers Office | അഭിമാനകരമായ വകുപ്പിനെ താറടിക്കാനാണ് ശ്രമം. ഉള്ളത് പറയുമ്പോൾ മാധ്യമങ്ങൾക്ക് തുള്ളലാണ്. ആരോപണം തീർത്തും വ്യാജമായ കാര്യമാണ്. വീഴ്‌ച പറ്റിയെങ്കിൽ മാധ്യമങ്ങൾ തുറന്നുസമ്മതിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Etv Bharat Pinarayi Blames Media  Bribary Alligation Against Health Ministers Office  Pinarayi on Alligation Against Veena George  നിയമന കോഴ ആരോപണം  വീണാ ജേര്‍ജ്  മാധ്യമങ്ങളെ പഴിച്ച് മുഖ്യമന്ത്രി  Pinarayi Vijayan  Alligation Against Health Ministers Office
Pinarayi Blames Media On Bribary Alligation Against Health Ministers Office

മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട്

തിരുവനന്തപുരം : ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്‍റെ ഓഫിസിനെതിരെ ഉയര്‍ന്ന നിയമന കോഴ ആരോപണത്തിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Blames Media On Bribary Alligation Against Health Ministers Office). പുതുതായി ചിലർ വരുമ്പോൾ വലിയ മാധ്യമങ്ങളെ മറികടക്കാനുള്ള മത്സരത്തിൽ മന്ത്രിയെയും മന്ത്രിയുടെ ഓഫിസിനെയും കരിവാരിത്തേയ്ക്കാൻ ശ്രമിക്കരുത്. വീഴ്‌ച പറ്റിയെങ്കിൽ മാധ്യമങ്ങൾ തുറന്നുസമ്മതിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

അഭിമാനകരമായ വകുപ്പിനെ താറടിക്കാനാണ് ശ്രമം. ഉള്ളത് പറയുമ്പോൾ മാധ്യമങ്ങൾക്ക് തുള്ളലാണ്. ആരോപണം തീർത്തും വ്യാജമായ കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട വസ്‌തുതകളെല്ലാം പുറത്തുവന്നു. നേരെ ചൊവ്വേ നടക്കുന്ന വകുപ്പിനെ മനഃപൂർവ്വം ഇകഴ്‌ത്തി കാണിക്കാനുള്ള ശ്രമമാണ് ഉണ്ടാകുന്നത്. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ ആരോഗ്യ മേഖല ശ്രദ്ധിക്കപ്പെട്ട് നില്‍ക്കുന്ന ഘട്ടത്തിലാണ് തീർത്തും വ്യാജമായ വാർത്ത സൃഷ്‌ടിക്കാനുള്ള ശ്രമം നടക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

"മാധ്യമങ്ങൾക്ക് തെറ്റ് സംഭവിച്ചെങ്കിൽ തുറന്ന് സമ്മതിക്കണം. ബോധപൂർവം സൃഷ്‌ടിച്ച കള്ളവാർത്തയ്ക്ക് വലിയ പ്രാധാന്യമാണ് കൊടുത്തത്. പ്രതിപക്ഷമാണോ ഇതിന് പിന്നിൽ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പിന്നെ ഭരണപക്ഷമാണോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. "മാധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിന് സർക്കാർ പ്രവർത്തനങ്ങളെ കരിവാരിത്തേയ്ക്കാൻ അല്ലല്ലോ നോക്കേണ്ടത്. കള്ളങ്ങൾ അവർത്തിച്ചുകൊണ്ടിരിക്കരുത്. ഇതേ രീതിയിലാണോ തുടരേണ്ടതെന്ന് സ്വയം വിമർശനപരമായി ആലോചിക്കണം. സർക്കാരിനെ മാത്രമല്ല നാടിനെ കൂടിയാണ് ഇത് അപകീർത്തിപ്പെടുത്തുന്നത്" - മുഖ്യമന്ത്രി വ്യക്തമാക്കി.

പരാതി ഉന്നയിച്ച ആളുകൾക്കെല്ലാം ഇതിൽ പങ്കുണ്ടെന്നാണ് മനസിലാകുന്നത്. അതിലേക്ക് എത്തിച്ചേരാൻ മറ്റാരെങ്കിലും പ്രവർത്തിച്ചോ എന്നാണ് ഇനി അറിയാനുള്ളത്. വിഷയം പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്‌തിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പലസ്‌തീൻ വിഷയം : ഇപ്പോള്‍ നടക്കുന്ന ഇസ്രയേൽ - പലസ്‌തീൻ സംഘർഷത്തെപ്പറ്റിയും മുഖ്യമന്ത്രി പ്രതികരിച്ചു. ഇസ്രയേലും പലസ്‌തീനും തമ്മിലുള്ള വിഷയത്തിൽ രാജ്യം സ്വീകരിച്ചുവരുന്ന നിലപാട് പലസ്‌തീൻ്റെ അവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമാണ്. ഇപ്പോൾ ഉണ്ടായ സാഹചര്യം അതീവ ഗൗരവതരമാണ്. സമാധാനപരമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനുള്ള ഇടപെടലാണ് കേന്ദ്രസർക്കാർ നടത്തേണ്ടത്. നമ്മുടെ നാട്ടുകാരായ 7000ത്തോളം ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. അവരെ സുരക്ഷിതമായി എത്തിക്കണം എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ഹമാസിനെ ഭീകരർ എന്ന് വിശേഷിപ്പിച്ചതിനെ പറ്റിയുള്ള ചോദ്യത്തിന് അത് അവരോട് ചോദിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Last Updated : Oct 12, 2023, 10:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.