ETV Bharat / state

തുടര്‍ പ്രഹരം: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി

author img

By

Published : Oct 28, 2021, 7:12 AM IST

ഈ മാസം മാത്രം പെട്രോളിന് ഏഴ്‌ രൂപയ്‌ക്കടുത്തും ഡീസലിന് ഒമ്പത് രൂപയ്‌ക്കടുത്തുമാണ് വര്‍ധിപ്പിച്ചത്.

Petrol  petrol diesel price  ഇന്ധന വില  ഇന്ധന വില കൂട്ടി  petrol diesel price hike
തുടര്‍ പ്രഹരം: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി

തിരുവനന്തപുരം: ജനജീവിതം കൂടുതല്‍ ദുരിതത്തിലാക്കി രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഡീസല്‍ ലിറ്ററിന് 37 പൈസയും പെട്രോള്‍ ലിറ്ററിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്. 110.59 രൂപയാണ് തിരുവനന്തപുരത്തെ പെട്രോള്‍ വില. ഡീസലിന് 104.30 രൂപയും രേഖപ്പെടുത്തി.

also read: മുല്ലപ്പെരിയാർ ഡാം നാളെ തുറക്കും; ജലനിരപ്പ് 138 അടി പിന്നിട്ടു

കോഴിക്കോട് പെട്രോള്‍ 108.82 രൂപ, ഡീസല്‍ 102.66 രൂപ, കൊച്ചി പെട്രോള്‍ 108.55 രൂപ, ഡീസല്‍ 102.40 രൂപ എന്നിങ്ങനെയാണ് സംസ്ഥാനത്തെ മറ്റ് പ്രധാന നഗരങ്ങളിലെ ഇന്ധന വില. അതേസമയം ഈ മാസം മാത്രം പെട്രോളിന് ഏഴ്‌ രൂപയ്‌ക്കടുത്തും ഡീസലിന് ഒമ്പത് രൂപയ്‌ക്കടുത്തുമാണ് വര്‍ധിപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.