ETV Bharat / state

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു

author img

By

Published : Aug 14, 2019, 11:02 AM IST

Updated : Aug 14, 2019, 11:36 AM IST

ഇന്നലെ രാത്രിയിലായിരുന്നു അപകടം. മത്സ്യബന്ധനത്തിനിടെ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. വിഴിഞ്ഞം സ്വദേശി അബ്‌ദുല്‍ റഹ്മാന്‍(47) ആണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ മത്സ്യബന്ധനത്തിനിടെ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. വള്ളത്തില്‍ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ രക്ഷപ്പെട്ടു. നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അബ്‌ദുല്‍ റഹ്മാനെ കാണാതാവുകയായിരുന്നു.

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു

രക്ഷപ്പെട്ടവരെ മത്സ്യബന്ധനം നടത്തിയിരുന്ന തമിഴ്‌നാട് വള്ളത്തില്‍ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കൊല്ലംകോട് നിന്നും അബ്‌ദുല്‍ റഹ്മാന്‍റെ മൃതദേഹം കണ്ടെത്തിയത്.

Intro:തിരുവനന്തപുരം വിഴിഞ്ഞത്തു നിന്ന് മത്സ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. വിഴിഞ്ഞം സ്വദേശി അബ്ദുല്‍ റഹ്മാന്‍(47) ആണ് മരിച്ചത്. വള്ളത്തില്‍ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ രക്ഷപ്പെട്ടു.


Body:ഇന്നലെ രാത്രിയാണ് അപകടം. മത്സ്യ ബന്ധനത്തിനിടെ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. തുടര്‍ന്ന് വള്ളത്തില്‍ ഉണ്ടായിരുന്ന അബ്ദുല്‍ റഹ്മാന്‍ അടക്കമുള്ളവര്‍ നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അബ്ദുല്‍ റഹ്മാനെ കാണാതാവുകയായിരുന്നു. മറ്റ് മൂന്ന് പേരെ മത്സ്യ ബന്ധനം നടത്തിയിരുന്ന തമിഴ്‌നാട് വള്ളത്തില്‍ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. ഇവര്‍ പറഞ്ഞതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കൊല്ലം കോട് നിന്നാണ് അബ്ദുല്‍ റഹ്മാന്റെ മൃതദേഹം കണ്ടെത്തിയത്.
Conclusion:ഇടിവി ഭാരത് തിരുവനന്തപുരം
Last Updated : Aug 14, 2019, 11:36 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.