ETV Bharat / state

Nipah test result Thiruvananthpuram: ആശങ്ക ഒഴിവായി; തിരുവനന്തപുരത്തെ ദന്തൽ വിദ്യാർഥിക്ക് നിപയില്ല, പരിശോധന ഫലം നെഗറ്റീവ്

author img

By ETV Bharat Kerala Team

Published : Sep 14, 2023, 9:40 AM IST

Updated : Sep 14, 2023, 10:05 AM IST

Thiruvananthapuram Nipah test result of student negative: പനി അടക്കമുള്ള രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. വവ്വാൽ വിദ്യാർഥിയുടെ ദേഹത്ത് വന്നിടിച്ചതായിരുന്നു ആശങ്കയ്‌ക്ക് ഇടയാക്കിയത്.

Nipah test result Thiruvananthpuram  Nipah test result of student negative  Nipah  Nipah Thiruvananthpuram  Thiruvananthpuram nipah  നിപ  നിപ തിരുവനന്തപുരം  തിരുവനന്തപുരം നിപ  നിപ പരിശോധനഫലം  നിപ പരിശോധനഫലം തിരുവനന്തപുരം  നിപ പരിശോധന ഫലം നെഗറ്റീവ്  തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്  institute of advanced virology thonnakkal  തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്  നിപ പരിശോധന തോന്നക്കൽ  നിപ കോഴിക്കോട്  കോഴിക്കോട് നിപ  ആരോഗ്യമന്ത്രി വീണ ജോർജ്  ആരോഗ്യമന്ത്രി വീണ ജോർജ് നിപ
Nipah test result Thiruvananthpuram

തിരുവനന്തപുരം : മെഡിക്കൽ കോളജ് ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർഥിയുടെ നിപ പരിശോധന ഫലം നെഗറ്റീവ് (Thiruvananthapuram Nipah test result of student negative). തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ (Institute of Advanced Virology Thonnakkal) നടത്തിയ പരിശോധ ഫലമാണ് പുറത്തുവന്നത്. പനി ബാധിച്ച് ചികിത്സ തേടിയ വിദ്യാർഥിയെ ആശങ്കകളുടെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാക്കിയത് (Nipah test result Thiruvananthpuram).

തോന്നയ്ക്കലില്‍ നടത്തിയ ആദ്യ നിപ പരിശോധനയായിരുന്നു മെഡിക്കൽ വിദ്യാർഥിയുടേത്. ഇദ്ദേഹത്തിന്‍റേത് സാധാരണ പനിയാണെന്ന അനുമാനത്തിലാണെന്നും അധികൃതര്‍. നിലവിൽ രോഗിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതർ അറിയിച്ചു.

സെപ്റ്റംബർ 12 ചൊവ്വാഴ്‌ചയാണ് തിരുവനന്തപുരം ഡെന്‍റല്‍ കോളജ് വിദ്യാര്‍ഥിയെ കടുത്ത പനിയെ തുടർന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവേ ഇദ്ദേഹത്തിന്‍റെ ശരീരത്തിലേക്ക് വവ്വാൽ ഇടിക്കുകയും തുടർന്നുണ്ടായ ആശങ്കയുടെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാക്കിയതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് (Health Minister Veena George) കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിലെ 3 പേരാണ് നിലവിൽ നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനാണ് അവസാനമായി രോഗബാധ സ്ഥിരീകരിച്ചത്. പനി അടക്കമുള്ള രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളുടെ ശ്രവം പരിശോധനയ്ക്ക് അയച്ചത്. മരിച്ച രണ്ട് പേരടക്കം കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.

അതേസമയം, നിപ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ കടുത്ത ജാഗ്രത നിർദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത 10 ദിവസത്തേക്ക് ജില്ലയിലെ പൊതുപരിപാടികൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും ജില്ല കലക്‌ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Also read : Nipah Restrictions Kozhikode: നിപ; കോഴിക്കോട് കടുത്ത നിയന്ത്രണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി

നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി (V Sivankutty), ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്, കോഴിക്കോട് ജില്ലയിലെ മന്ത്രിമാരായ എ കെ ശശീന്ദ്രൻ (AK Saseendran), അഹമ്മദ് ദേവർകോവിൽ (Ahamed Devarkovil), ജില്ല കലക്‌ടർ എ ഗീത ഐഎഎസ് (A Geetha IAS) എന്നിവരുമായി ഇന്നലെ ചർച്ച നടത്തിയിരുന്നു.

നിപ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനായി 19 കമ്മിറ്റികൾ രൂപീകരിച്ചാണ് കാര്യങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് മന്ത്രി വീണ ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. 706 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 77 പേർ അതീവ ജാഗ്രത സമ്പർക്ക പട്ടികയിലാണ് ഉള്ളതെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകന യോഗത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

Also read : Veena George On Nipah Spread : വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന് 19 കമ്മിറ്റികൾ, 706 പേർ സമ്പർക്ക പട്ടികയില്‍

Last Updated : Sep 14, 2023, 10:05 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.