ETV Bharat / state

ബഫർ സോൺ: പുതിയ ഭൂപടം പ്രസിദ്ധീകരിച്ചു, പൊതു ജനങ്ങൾക്ക് പരാതി നല്‍കാം

author img

By

Published : Dec 29, 2022, 7:32 AM IST

ജനവാസ കേന്ദ്രങ്ങളെയും നിര്‍മിതികളെയും ഒഴിവാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ സര്‍വേ നമ്പര്‍ അടങ്ങിയ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചത്. ബഫര്‍ സോണ്‍ വിഷയത്തിലെ ആശങ്കകള്‍ പരിഹരിക്കാനാണ് ഭൂപടം പ്രസിദ്ധീകരിച്ചതെങ്കിലും പുതിയ ഭൂപത്തിലും ആശങ്കകള്‍ ഉയരുന്നുണ്ട്

Buffer zone issued Kerala  New buffer zone map published containing survey no  New buffer zone map published  Buffer zone  ബഫർ സോൺ  New buffer zone map  സർവേ നമ്പർ അടങ്ങിയ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചു  സര്‍വേ നമ്പര്‍ അടങ്ങിയ പുതിയ ഭൂപടം  ബഫർ സോൺ മേഖല  സൈലന്‍റ് വാലി
ബഫർ സോൺ

തിരുവനന്തപുരം: സീറോ ബഫർ സോൺ റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള സർവേ നമ്പർ അടങ്ങിയ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചു. ബഫർ സോൺ മേഖലയുമായി ബന്ധപ്പെട്ടുണ്ടായ ആശങ്കകൾക്ക് പരിഹാരം കാണാനാണ് സര്‍വേ നമ്പര്‍ അടങ്ങിയ പുതിയ ബഫര്‍ സോണ്‍ ഭൂപടം സർക്കാർ പ്രസിദ്ധീകരിച്ചത്. ജനവാസ കേന്ദ്രങ്ങളെയും നിര്‍മിതികളെയും ഒഴിവാക്കിക്കൊണ്ടാണ് ഭൂപടം തയാറാക്കിയത്.

എന്നാൽ പുതിയ ഭൂപടത്തിലും ആശങ്കകൾ ഉയരുന്നുണ്ട്. ഒരേ സർവേ നമ്പർ തന്നെ ബഫർ സോണിന് അകത്തും പുറത്തും വന്നെന്നാണ് പരാതി. സൈലന്‍റ് വാലി എന്നതിൽ ഉൾപ്പെടുത്തിയത് തട്ടേക്കാടിന്‍റെ ഭൂപടമാണ്. ജനവാസ കേന്ദ്രങ്ങളോ കൃഷിയിടങ്ങളോ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ജനുവരി ഏഴിനുള്ളില്‍ ജനങ്ങൾക്ക് പരാതി നല്‍കാനാകും.

ബഫര്‍സോണില്‍ ഗ്രൗണ്ട് സര്‍വേയ്‌ക്ക് നിയോഗിക്കപ്പെട്ട വിദഗ്‌ധ സമിതിയുടെ കാലാവധി രണ്ട് മാസത്തേക്ക്‌ നീട്ടി ഉത്തരവിറക്കിയിട്ടുണ്ട്. തോട്ടത്തില്‍ ബി രാധാകൃഷ്‌ണന്‍ അധ്യക്ഷനായ കമ്മിഷന്‍റെ കാലാവധി ഡിസംബര്‍ 30ന് അവസാനിക്കാനിരിക്കെയാണ് കാലാവധി ഫെബ്രുവരി 28 വരെ നീട്ടിയത്. സ്ഥലപരിശോധന ഇനിയും പൂര്‍ത്തിയാകാത്ത സാഹചര്യത്തിലും വിശദമായ വിവരശേഖരം നടത്തേണ്ടതിനാലുമാണ് കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ബഫർ സോൺ ഹെൽപ്പ് ഡെസ്‌ക് രൂപീകരണം വേഗത്തിലാക്കാനും തീരുമാനമായി. ഇതിനായി സന്നദ്ധ പ്രവർത്തകരുടെ പട്ടിക ഉടൻ നൽകാൻ തദ്ദേശഭരണ സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.