ETV Bharat / state

എം.വി ശ്രേയാംസ്‌കുമാര്‍ രാജ്യസഭയിലേക്ക്; ജയം 88 വോട്ടുകള്‍ നേടി

author img

By

Published : Aug 24, 2020, 5:58 PM IST

യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ലാല്‍ വര്‍ഗീസ് കല്‍പകവാടിക്ക് 41 വോട്ട് മാത്രമാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായി.

രാജ്യസഭ ഉപതെരഞ്ഞടുപ്പ്  എം.വി ശ്രേയാംസ്‌കുമാര്‍  എല്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍  ljd state president won  kerala rajyasabha bypoll  ലാല്‍ വര്‍ഗീസ് കല്‍പകവാടി
എം.വി ശ്രേയാംസ്‌കുമാര്‍ രാജ്യസഭയിലേക്ക്; ജയം 88 വോട്ടുകള്‍ നേടി

തിരുവനന്തപുരം: രാജ്യസഭാ ഉപ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‍റെ എം.വി ശ്രേയാംസ് കുമാറിന് ജയം. 88 വോട്ടുകളാണ് എല്‍.ജെ.ഡി സംസ്ഥാന അധ്യക്ഷനായ ശ്രേയാസ് കുമാറിന് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ലാല്‍ വര്‍ഗീസ് കല്‍പകവാടിക്ക് 41 വോട്ട് മാത്രമാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായി. എം.പി വീരേന്ദ്രകുമാറിന്‍റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ശ്രേയാംസ് കുമാറിന് 2022 ഏപ്രില്‍ രണ്ടു വരെ രാജ്യസഭാംഗമായി തുടരാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.