ETV Bharat / state

കഞ്ചാവ് വില്‍പ്പന തടഞ്ഞതിന് അരുംകൊല; നസീറിനെ ആക്രമിക്കുന്നത് കണ്ടതായി മൊഴി

author img

By ETV Bharat Kerala Team

Published : Dec 2, 2023, 10:26 PM IST

വാള്‍ നസീര്‍  കഞ്ചാവ് വില്‍പ്പന തടഞ്ഞതിന് വെട്ടേറ്റു  Murder For Stopping Sale OF Ganja  Ganja sale in Kerala  Ganja news updates  കഞ്ചാവ് വില്‍പ്പന  കഞ്ചാവ് വില്‍പ്പന കേസ്  കഞ്ചാവ് വില്‍പ്പന വാര്‍ത്തകള്‍  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍
Murder For Stopping Sale OF Ganja

Ganja Case In Karimadam: കഞ്ചാവ് വില്‍പ്പന തടഞ്ഞതിനെ തുടര്‍ന്ന് കൊലപാതകം. നസീര്‍ കൊലക്കേസില്‍ കരിമഠം സ്വദേശികളുടെ സാക്ഷി മൊഴി. എട്ട് പേരാണ് കേസിലെ പ്രതികള്‍. കേസിനാസ്‌പദമായ സംഭവം 2006 സെപ്‌റ്റംബറില്‍.

തിരുവനന്തപുരം: കരിമഠം കോളനിയിലെ കഞ്ചാവ് വില്‍പ്പന തടഞ്ഞതിന് നസീറിനെ വെട്ടി കൊലപ്പെടുത്തുന്നത് കണ്ടുവെന്ന് കരിമഠം സ്വദേശികള്‍ കോടതിയില്‍ മൊഴി നല്‍കി. ഷിബു, രാജേഷ്‌ എന്നിവരാണ് ആറാം അഡിഷണല്‍ ജില്ല സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കിയത്. കൊല്ലപ്പെട്ട വാള്‍ നസീര്‍ എന്ന നസീര്‍ റെസ്റ്റ് ഓഫ് ഇന്‍ഡ്യ എന്ന സംഘടനയുടെ ഭാരവാഹിയാണ്. മയക്ക് മരുന്ന് വില്‍പ്പനയെ എതിർക്കുന്ന സംഘടനയാണ് റെസ്റ്റ് ഓഫ് ഇന്‍ഡ്യ (Ganja Case Updates).

നഗരത്തിലെ പ്രധാന മയക്ക് മരുന്ന് വില്‍പ്പനക്കാരനായ കരിമഠം സ്വദേശി അമാനം സതി എന്ന സതിയോട് മയക്ക് മരുന്ന് വില്‍പ്പന സംബന്ധിച്ച് നസീര്‍ താക്കീത് നല്‍കിയിരുന്നു. ഇനിയും വില്‍പ്പന ആവര്‍ത്തിച്ചാല്‍ പൊലീസില്‍ പരാതിപ്പെടുമെന്നും അറിയിച്ചിരുന്നു. താക്കീത് നല്‍കി 10 മിനിറ്റിനുള്ളില്‍ സതിയും സുഹൃത്തുക്കളുമെത്തി നസീറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇരുവരും കോടതിയില്‍ മൊഴി നല്‍കി. ആറാം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്‌ജി കെ. വിഷ്‌ണുവാണ് കേസ് പരിഗണിക്കുന്നത് (Kerala Ganja Sale News).

2006 സെപ്‌റ്റംബര്‍ 11 ന് വൈകിട്ട് 5.30 നാണ് കേസിനാസ്‌പദമായ സംഭവം. കരിമഠം കോളനിക്കുളളിലെ കാമാക്ഷി അമ്മന്‍ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് നസീറിന് വെട്ടേറ്റത്. സംഭവത്തിന് പിന്നാലെ നസീറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു (Naseer Murder Case).

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നസീര്‍ വെട്ടേറ്റതിന്‍റെ 23ാം ദിവസമാണ് മരിച്ചത്. സതി ഉള്‍പ്പെടെ എട്ട് പേരാണ് കേസിലെ പ്രതികള്‍. കരിമഠം കോളനി സ്വദേശികളായ നസീര്‍, അയ്യപ്പന്‍, തൊത്തി സെയ്‌ദാലി എന്ന സെയ്‌ദാലി, തൈലം ഷാജി എന്ന ഷാജി, മനു, ജയന്‍, കാറ്റ് നവാസ് എന്ന നവാസ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇതില്‍ അയ്യപ്പന്‍, ഷാജി, മനു എന്നിവര്‍ വിചാരണ ആരംഭിക്കുന്നതിന് മുന്‍പ് മരിച്ചു. പ്രധാന പ്രതിയായ സതി മറ്റൊരു മയക്ക് മരുന്ന് വില്‍പ്പന കേസില്‍ ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ ജയിലിലാണ്. പ്രോസിക്യൂഷന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം സലാഹുദ്ദീനാണ് ഹാജരായത്.

also read: മദ്യപിച്ചെത്തി വഴക്ക്; 3 മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തി; പിതാവ് അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.