ETV Bharat / state

Mullaperiyar Dam | മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ തുറന്ന നടപടി : പ്രതിഷേധവുമായി കേരളം, കേന്ദ്ര ജല കമ്മിഷനെ പരാതി അറിയിക്കും

author img

By

Published : Nov 30, 2021, 9:21 PM IST

മുല്ലപെരിയാർ അണക്കെട്ട്  മുല്ലപ്പെരിയാര്‍ തുറന്നു  റോഷി അഗസ്റ്റിന്‍  mullaperiyar dam  roshy augustine  kerala tamilnadu
റോഷി അഗസ്റ്റിന്‍

Roshy Augustine On Mullaperiyar : ഇരു സംസ്ഥാനങ്ങളും ചര്‍ച്ച ചെയ്ത് പുതിയ അണക്കെട്ട് നിര്‍മിക്കാനായി പരസ്പര സഹകരണത്തിനാണ് ശ്രമിക്കുന്നതെന്നും, മിഴ്‌നാടുമായി തര്‍ക്കമില്ലെന്നും മന്ത്രി

തിരുവനന്തപുരം : Mullaperiyar Controversy : മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ തുറന്നുവിട്ടതിലുള്ള പ്രതിഷേധം തമിഴ്‌നാടിനെ അറിയിക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍. കേന്ദ്ര ജല കമ്മിഷനെയും മേല്‍നോട്ട സമിതി ചെയര്‍മാനെയും പരാതി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. ജലനിരപ്പ് 142 അടിയാകുന്ന സാഹചര്യം മുന്‍കൂട്ടി കണ്ട് പകല്‍ തന്നെ കൂടുതല്‍ വെള്ളം തുറന്നുവിടണം. രാത്രിയില്‍ വെള്ളം ഒഴുക്കുന്ന സ്ഥിതി ശരിയല്ല. കേരളത്തിന്‍റെ ആവശ്യത്തോട് തമിഴ്‌നാട് അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സമുദ്രനിരപ്പില്‍ നിന്ന് 792.2 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇന്നലെ വാണിങ് ലെവല്‍ 794.2 അടി ആയിരുന്നു. അത് 794.05 വരെയെത്തി. 795 അടിയാണ് അപകട ലെവല്‍. 2018ല്‍ 797 ആയിരുന്നു ലെവല്‍. അത്ര പ്രശ്നമുണ്ടായില്ലെങ്കിലും ഇന്നലെ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടത് ബുദ്ധിമുട്ട് സൃഷ്ടിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read കടുപ്പിച്ച് സർക്കാർ, വാക്‌സിൻ എടുക്കാത്ത ഉദ്യോഗസ്ഥർക്ക് ആർടിപിസിആർ നിർബന്ധം

ഇരു സംസ്ഥാനങ്ങളും ചര്‍ച്ച ചെയ്ത് പുതിയ അണക്കെട്ട് നിര്‍മിക്കാനായി പരസ്പര സഹകരണത്തിനാണ് ശ്രമിക്കുന്നത്. തമിഴ്‌നാടുമായി തര്‍ക്കമില്ല. മാധ്യമങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ഇടുക്കിയിലെ ജനങ്ങള്‍ക്കുവേണ്ടിയും സര്‍ക്കാരിനും വേണ്ടിയുമുള്ള തന്‍റെ അഭ്യര്‍ഥന ആയി ഇതിനെ കാണണമെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.