ETV Bharat / state

'പിണറായി വിജയൻ അഭിനവ സർ സിപി': യുഡിഎഫ് കൺവീനർ എം എം ഹസൻ

author img

By

Published : Feb 16, 2023, 1:21 PM IST

ലൈഫ് ഭവന പദ്ധതിയാൽ അഴിമതിയില്ലെങ്കിൽ സിബിഐ അന്വേഷണം എതിർക്കുന്നതെന്തിനെന്നും എം എം ഹസൻ.

പിണറായി വിജയൻ അഭിനവ സർ സിപി  പിണറായി വിജയൻ  യുഡിഎഫ് കൺവീനർ എം എം ഹസൻ  എം എം ഹസൻ  പിണറായി വിജയൻ ലൈഫ് മിഷൻ കോഴ കേസ്  ലൈഫ് മിഷൻ കോഴ കേസ്  ലൈഫ് മിഷൻ പിണറായി വിജയൻ  ലൈഫ് മിഷൻ കോഴ ശിവശങ്കരൻ അറസ്റ്റ്  mm hassan demanded cm resignation  mm hassan  cm pinarayi vijayan  chief minister pinarayi vijayan  pinarayi vijayan life mission controversy  m sivasankaran life mission  swapna suresh  സ്വപ്‌ന സുരേഷ്
എം എം ഹസൻ

തിരുവനന്തപുരം: പിണറായി വിജയനെപ്പോലെ ജനാധിപത്യ സമരങ്ങളെ ഇതേ രീതിയിൽ അടിച്ചമർത്തിയ മറ്റൊരു മുഖ്യമന്ത്രിയും ഇതിനു മുൻപ് കേരളത്തിലുണ്ടായിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. ഇതേപോലെ സമരങ്ങളെ അടിച്ചമർത്തിയ ഒരേ ഒരാൾ രാജഭരണ കാലത്തെ സർ സിപിയായിരുന്നു. പിണറായി വിജയൻ അഭിനവ സർ സിപിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയൻ എന്ന വ്യക്തി അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ആളാണെന്നറിയാം. എന്നാൽ മുഖ്യമന്ത്രിയായ പിണറായി വിജയൻ ഇത്തരത്തിൽ ആകാൻ പാടില്ല. ലൈഫ് ഭവന പദ്ധതിയാൽ അഴിമതിയില്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിക്കെതിരെ എന്തിന് സർക്കാർ നിൽക്കുന്നു. സിബിഐ അന്വേഷണം എതിർത്തുകൊണ്ടുള്ള ഹർജി പിൻവലിച്ചാൽ ലൈഫിൽ അഴിമതിയില്ലെന്ന മുഖ്യമന്ത്രിയുടെയും സിപിഎമ്മിൻ്റെയും വാദം അംഗീകരിക്കാമെന്നും ഹസൻ വ്യക്തമാക്കി.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന യാത്രയ്ക്ക് പ്രതിരോധ യാത്ര എന്ന പേരു നൽകിയത് അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണത്തിന് ഉദാഹരണമാണ്. സ്വർണക്കടത്തിൽ പുതിയ വെളിപ്പെടുത്തലും ലൈഫിൽ ശിവശങ്കരൻ്റെ അറസ്റ്റും വന്നതോടെ പിണറായി വിജയനെ ജാഥയിലുടനീളം ഗോവിന്ദൻ മാസ്റ്റർക്ക് പ്രതിരോധിക്കേണ്ടി വരും. അതിനാൽ ഈ ജാഥയ്ക്ക് പിണറായി പ്രതിരോധ യാത്രയെന്ന് നാമകരണം ചെയ്യുന്നതാണ് ഉചിതമെന്നും ഹസൻ പരിഹസിച്ചു.

സ്വപ്‌ന സുരേഷും ശിവശങ്കറും തമ്മിലുള്ള രഹസ്യ സംഭാഷണത്തിൻ്റെ വിശദാംശങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ ആത്മാഭിമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.

Also read: 'സ്വപ്‌നയ്‌ക്ക് ജോലി നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു', ശിവശങ്കർ-സ്വപ്‌ന വാട്‌സ്‌ആപ്പ് ചാറ്റ് തെളിവ്; ഇഡി റിമാൻഡ് റിപ്പോർട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.