ETV Bharat / state

'സിപിഐ എംഎല്‍എമാര്‍ മാനസിക സംഘര്‍ഷത്തില്‍'; നവകേരള സദസിനെ വിമർശിച്ച് എം എം ഹസ്സൻ

Navakerala Sadas : ഏഴ് ലക്ഷം ഫയലുകൾ സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുമ്പോഴാണ് അത് തീർപ്പാക്കേണ്ട ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി നവകേരള സദസിന് പോകുന്നതെന്ന് എംഎം ഹസ്സൻ. യൂത്ത് കോൺഗ്രസിന്‍റെ ഇലക്ഷനും പലസ്‌തീൻ വിഷയവും ഉള്ളതുകൊണ്ട് സദസില്‍ മുഖ്യമന്ത്രിക്ക് പ്രസംഗത്തിന് വിഷയ ദാരിദ്ര്യമില്ലെന്നും എംഎം ഹസ്സൻ വിമര്‍ശിച്ചു.

MM Hassan Criticize Navakerala Sadas  എം എം ഹസ്സൻ  Navakerala Sadas  MM Hassan on navakerala sadass  congress on navakerala sadass  navakerala sadss criticize  pinarayi vijayan navakerala sadas  പിണറായി വിജയൻ  രമേശ് ചെന്നിത്തല നവകേരള സദസ്
MM Hassan Criticize Navakerala Sadas
author img

By ETV Bharat Kerala Team

Published : Nov 20, 2023, 3:51 PM IST

എംഎം ഹസ്സൻ മാധ്യമങ്ങളോട്

തിരുവനന്തപുരം: നവകേരള സദസിന് ഉചിതമായ പേര് വിമർശന സദസെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ (MM Hassan Criticize Navakerala Sadas ). മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്‍റെ സിംഹ ഭാഗവും പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കുമെതിരായ വിമർശനമാണ്. യുഡിഎഫിലെ ഒരു എംഎൽഎയും മാനസിക സംഘർഷത്തിലല്ല. സിപിഐയുടെ എംഎൽഎമാരാണ് മാനസിക സംഘർഷം നേരിടുന്നതെന്നും ഹസ്സൻ തുറന്നടിച്ചു.

നവകേരള സദസ് സ്പോൺസർഷിപ്പ് മുതലാളിമാരുമായി ചങ്ങാത്തം സ്ഥാപിക്കാൻ വഴി തുറക്കുമെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ (CPI State Council) തന്നെ വിമർശനം ഉയർന്നു. യൂത്ത് കോൺഗ്രസിന്‍റെ ഇലക്ഷനും പലസ്‌തീൻ വിഷയവും ഉള്ളതുകൊണ്ട് മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് വിഷയ ദാരിദ്ര്യമില്ല. ഏഴ് ലക്ഷം ഫയലുകൾ സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുമ്പോഴാണ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി നവകേരള സദസിന് പോയതെന്നും എംഎം ഹസ്സൻ വിമർശിച്ചു.

നവകേരള സദസിൽ പങ്കെടുത്ത ലീഗ് പ്രവർത്തകർക്ക് ലീഗിൽ സ്ഥാനമുണ്ടാകില്ലെന്ന് ലീഗ് തന്നെ വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിൽ നിന്ന് ആരും ഈ പരിപാടിയിൽ പങ്കെടുക്കില്ല. യൂത്ത് കോൺഗ്രസ്‌ തെരഞ്ഞെടുപ്പ് (Youth Congress Election) വിഷയത്തിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിൽ ഒരു തെരഞ്ഞെടുപ്പ് ഡിവൈഎഫ്ഐക്ക് സ്വപ്‌നം കാണാനാകില്ല. യൂത്ത് കോൺഗ്രസ്‌ നടത്തിയ തെരഞ്ഞെടുപ്പിന്‍റെ ഒരു സംഘാടനത്തിലും താൻ അംഗമല്ല. തനിക്ക് തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: 'നവകേരള സദസ്' നാടകത്തിന് അരങ്ങുണർന്നു: രാജാപാര്‍ട്ടായി മുഖ്യമന്ത്രിയും ദാസന്മാരായി മന്ത്രിമാരും, പരിഹസിച്ച് ചെന്നിത്തല

നവകേരള സദസ് പാഴ് വേല: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവകേരള സദസ് പാഴ് വേലയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചേര്‍ന്ന് നടത്തുന്ന രാഷ്ട്രീയ തന്ത്രം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസില്‍ മുഖ്യമന്ത്രി രാജാപാര്‍ട്ട് വേഷത്തിലും 20 മന്ത്രിമാര്‍ തൊട്ടടുത്ത് ദാസന്മാരായും നില്‍ക്കുകയാണെന്നും ചെന്നിത്തല പരിഹസിച്ചു.

പരിപാടിയിൽ ഒരു വ്യക്തിയില്‍ നിന്നു പോലും മുഖ്യമന്ത്രിയോ മന്ത്രിമാരോ അപേക്ഷ നേരിട്ടു വാങ്ങിയിട്ടില്ല. ഉദ്യോഗസ്ഥന്മാര്‍ ബൂത്തുകളിലിരുന്നു അപേക്ഷ വാങ്ങിക്കുകയല്ലാതെ മന്ത്രിമാര്‍ ഒരു അപേക്ഷയും പരിശോധിക്കുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തിന്‍റെ ചരിത്രത്തില്‍ ഇത്തരമൊരു നടപടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'സ്‌പീഡ് പ്രോഗ്രാം' എന്ന പേരില്‍ കേരളത്തിലാദ്യമായി ജില്ലകള്‍ തോറും പൊതു ജനസമ്പര്‍ക്ക പരിപാടി നടപ്പാക്കിയത് കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു. പിന്നീട് ഉമ്മന്‍ചാണ്ടിയും ജനസമ്പര്‍ക്ക പരിപാടി നടത്തിയിരുന്നു. കെ കരുണാകരന്‍ പൊതുജന സമ്പര്‍ക്ക പരിപാടി നടത്തിയപ്പോള്‍ ആളുകളില്‍ നിന്ന് നേരിട്ടാണ് പരാതികള്‍ സ്വീകരിച്ചത്. എന്നാൽ പിണറായി വിജയൻ ആരില്‍ നിന്നും നേരിട്ട് പരാതി സ്വീകരിക്കുന്നില്ല. പകരം പ്രതിപക്ഷത്തെ അക്രമിക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തിനായാണ് നവകേരള സദസെന്നും ഇത് വോട്ടു പിടിക്കാനുള്ള തന്ത്രം മാത്രമാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

Also Read: തലപ്പാവണിഞ്ഞ് നവകേരള സദസ് ; ജനകൂട്ടത്തെ ചൂണ്ടി, പ്രതിപക്ഷ ആരോപണങ്ങളെ നിഷ്പ്രഭമാക്കി മുഖ്യമന്ത്രി

ചെന്നിത്തലയ്‌ക്ക് മുഖ്യമന്ത്രിയുടെ മറുപടി: നവകേരള സദസിനെതിരെ രമേശ്‌ ചെന്നിത്തല നടത്തിയ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തി. പിആർ ഏജൻസിക്ക് ബുദ്ധി പണയംവച്ചവരുടെ മാത്രം പ്രതികരണമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ പരിപാടിയാണിത്. യുഡിഎഫ് ഈ പരിപാടിയിൽ സഹകരിക്കാതിരിക്കുക മാത്രമല്ല അപഹസിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മന്ത്രിമാർ ജനങ്ങളെ കാണുന്നില്ല എന്ന പ്രതിപക്ഷ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. 25,000 പേർ ഒന്നിച്ചുവന്നാൽ കാണാൻ കഴിയില്ലെന്ന് എല്ലാവർക്കും അറിയാം. അവര്‍ക്ക് വേണ്ടിയാണ് ഓരോ പ്രതിനിധികളും ഇവിടെ ഇരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരിപാടിയിൽ തിരക്ക് കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറച്ച്, വേദികളില്‍ നിവേദനങ്ങള്‍ നല്‍കാനുള്ള സംവിധാനം ഒരുക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.