ETV Bharat / state

വിഴിഞ്ഞത്ത് മന്ത്രി വി മുരളീധരന്‍ സന്ദര്‍ശനം നടത്തി

author img

By

Published : Jan 16, 2021, 5:46 AM IST

കേരളത്തിനൊപ്പം ഇതര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും സാമ്പത്തിക നേട്ടമുണ്ടാക്കുന്ന വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട തടസങ്ങൾ പരിഹരിക്കാൻ സംസ്ഥാനം കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് മന്ത്രി വി മുരളീധരന്‍

വിഴിഞ്ഞത്ത് മുരളീധരന്‍ വാര്‍ത്ത വിഴിഞ്ഞത്ത് സന്ദര്‍ശനം വാര്‍ത്ത muraleedharan at vizhinjam news visit to vizhinjam news
വി മുരളീധരന്‍ സന്ദര്‍ശനം

തിരുവനന്തപുരം: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വികസന മുഖച്ഛായ മാറ്റാൻ കഴിയുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ കൂടുതൽ കാര്യക്ഷമമായ ഇടപെടൽ സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. തുറമുഖ പദ്ധതി പ്രദേശം സന്ദർശിച്ച ശേഷം മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2015 ചിങ്ങം ഒന്നിന് തറക്കല്ലിട്ട പദ്ധതി ആയിരം ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം എങ്കിലും ഇപ്പോഴും ഇഴഞ്ഞ് നീങ്ങുകയാണ്. ഡിസംബറിൽ കമ്മിഷൻ ചെയ്യാൻ നിശ്ചയിച്ചിരുന്ന പദ്ധതി പൂർത്തിയാകാത്ത സാഹചര്യത്തിലാണ് നിർമാണപ്രവർത്തി വിലയിരുത്താൻ എത്തിയതെന്നും മന്ത്രി പറഞ്ഞു. .ബിജെപി ജില്ലാ പ്രസിഡൻറ് വി.വി. രാജേഷ് അടക്കമുള്ളവര്‍ ഒപ്പമുണ്ടായിരുന്നു. അദാനി വിഴിഞ്ഞം പോർട്ട് സിഇഒ രാജേഷ്, കോർപ്പറേറ്റ് അഫേഴ്സ് മേധാവി സുശീൽ നായർ എന്നിവർ മന്ത്രിക്ക് പദ്ധതി സംബന്ധിച്ച് വിവരണം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.