ETV Bharat / state

വ്യവസായ സംരംഭകര്‍ നാടുവിട്ടത് ഒറ്റപ്പെട്ട സംഭവമെന്ന് മന്ത്രി പി രാജീവ് ; ഗവര്‍ണര്‍ വിഷയത്തിലും പ്രതികരണം

author img

By

Published : Aug 26, 2022, 3:54 PM IST

Minister P Rajeev  P Rajeev reply on Industrialist Couple left nation  Industrialist couple left the country  isolated incident  Industrial Minister P Rajeev  മന്ത്രി പി രാജീവ്  വ്യവസായ സംരംഭകര്‍ നാടുവിട്ടത്  ഒറ്റപ്പെട്ട സംഭവമെന്ന് മന്ത്രി പി രാജീവ്  ഗവര്‍ണര്‍  ഗവര്‍ണര്‍ വിഷയത്തിലും പ്രതികരണം  തലശേരി  തലശേരി നഗരസഭ  നഗരസഭയുടെ പ്രതികാര നടപടി  വ്യവസായ സംരംഭകരായ ദമ്പതികൾ  വ്യവസായ മന്ത്രി പി രാജീവ്  തിരുവനന്തപുരം  വ്യവസായം  ക്ലിനിക്കുകൾ  സംരംഭകൾ  ഭേദഗതി  പഞ്ചായത്ത്
വ്യവസായ സംരംഭകര്‍ നാടുവിട്ടത് ഒറ്റപ്പെട്ട സംഭവമെന്ന് മന്ത്രി പി രാജീവ് ; ഗവര്‍ണര്‍ വിഷയത്തിലും പ്രതികരണം

തലശേരി നഗരസഭയുടെ പ്രതികാര നടപടിയില്‍ വ്യവസായ സംരംഭകരായ ദമ്പതികൾ നാടുവിട്ടത് ഒറ്റപ്പെട്ട സംഭവമാണെന്ന് വ്യവസായ മന്ത്രി പി രാജീവ്

തിരുവനന്തപുരം: തലശേരി നഗരസഭയുടെ പ്രതികാര നടപടിയെ തുടർന്ന് വ്യവസായ സംരംഭകരായ ദമ്പതികൾ നാടുവിട്ടത് ഒറ്റപ്പെട്ട സംഭവമെന്ന് വ്യവസായ മന്ത്രി പി രാജീവ്. സംഭവത്തിൽ വ്യവസായിയുടെ പരാതി ലഭിച്ചയുടൻ ഇടപെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ പൂട്ടാതിരിക്കാൻ ജില്ലകളിൽ വിദഗ്‌ധരടങ്ങുന്ന ക്ലിനിക്കുകൾ തുടങ്ങുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

വ്യവസായ സംരംഭകര്‍ നാടുവിട്ടത് ഒറ്റപ്പെട്ട സംഭവമെന്ന് മന്ത്രി പി രാജീവ്; ഗവര്‍ണര്‍ വിഷയത്തിലും പ്രതികരണം

രാജ് കബീറിന്‍റെ ഫർണിച്ചർ വ്യവസായം തുടർന്ന് പ്രവർത്തിക്കാൻ കഴിയും. സ്ഥാപനം തുറന്ന് പ്രവർത്തിപ്പിക്കാൻ താക്കോലുമായി ഉദ്യോഗസ്ഥർ ഇന്നലെ(25.08.2022) തന്നെ അവിടെ പോയിരുന്നു തദ്ദേശ സ്ഥാപനങ്ങൾ സംരംഭങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണം. ചില സംവിധാനങ്ങളിൽ പ്രശ്‌നമുണ്ടെന്നും ഇതിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. വ്യവസായ പഞ്ചായത്ത് മന്ത്രിമാർ ചേർന്ന് മാറ്റങ്ങൾ ചർച്ച ചെയ്‌ത്‌ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംരംഭകര്‍ക്ക് അനുകൂലമായ നിലപാട് തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കണമെന്നും മന്ത്രി അറിയിച്ചു. സർക്കാരിന് സംരംഭക വർഷം പദ്ധതി ആരംഭിച്ച് 145 ദിവസം പിന്നിടുമ്പോൾ അരലക്ഷം സംരംഭങ്ങൾ രജിസ്‌റ്റർ ചെയ്‌തു. ഈ സംരംഭങ്ങളുടെ ഭാഗമായി 2960 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 1,09739 തൊഴിലവസരങ്ങൾ പുതുതായി സൃഷ്‌ടിക്കപ്പെട്ടു. 15 ഏക്കറിൽ കൂടുതൽ ഭൂമി വ്യവസായ ആവശ്യത്തിന് ഉപയോഗിക്കാൻ മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഭൂപരിധി ഇളവിൽ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും സംരംഭങ്ങൾ വകുപ്പുകൾ പരിശോധിച്ച ശേഷം മന്ത്രിസഭ അംഗീകാരം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ഗവര്‍ണര്‍ വിഷയത്തിലും മന്ത്രി പി രാജീവ് പ്രതികരിച്ചു. സഭയാണ് ബില്‍ പരിശോധിക്കുന്നതെന്നും അത് കൃത്യമായി നടക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. യുജിസി മാനദണ്ഡ പ്രകാരമാണ് ബില്ലിലെ സെര്‍ച്ച് കമ്മിറ്റിയെന്നും ഗവര്‍ണര്‍ ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കട്ടെയെന്നും ഓരോരുത്തര്‍ അവരുടെ പദവിക്ക് ഉചിതമായാണോ പ്രതികരിക്കുന്നതെന്ന് ജനങ്ങളാണ് വിലയിരുത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.