ETV Bharat / state

ട്രേഡ് യൂണിയൻ നേതാക്കളുമായി കെഎസ്ആർടിസി സിഎംഡി ചർച്ച നടത്തുന്നു

author img

By

Published : Jan 18, 2021, 1:20 PM IST

സ്വിഫ്റ്റ് രൂപീകരണം, താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ, എണ്ണം വർധിപ്പിക്കൽ തുടങ്ങിയവ ചർച്ചയാവും.

ബിജു പ്രഭാകറിന്‍റെ ചർച്ച തുടങ്ങി  കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ  തിരുവന്തപുരം  trade union  md meeting with trade union  trade union  KSRTC
കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിന്‍റെ ചർച്ച തുടങ്ങി

തിരുവന്തപുരം: ട്രേഡ് യൂണിയൻ നേതാക്കളുമായി കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിൻ്റെ ചർച്ച തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ചില ജീവനക്കാർക്കെതിരെ എംഡി ക്രമക്കേട് ഉന്നയിക്കുകയും തൊഴിലാളി സംഘടനകൾ പ്രതിഷേധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ
ഇന്നത്തെ ചർച്ച ശ്രദ്ധേയമാണ്.

സ്വിഫ്റ്റ് രൂപീകരണം, താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ, എണ്ണം വർധിപ്പിക്കൽ തുടങ്ങിയവ ചർച്ചയാവും. കോർപ്പറേഷൻ്റെ വരുമാന വർധനവിനുള്ള പരിപാടികളും ചർച്ചയാവും. കഴിഞ്ഞ ദിവസങ്ങളിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് ചർച്ചയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ എംഡി വിശദീകരണം നൽകിയതോടെ പ്രശ്നം അവസാനിച്ചെന്നാണ് ഇടതുസംഘടനകളുടെ നിലപാട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.