ETV Bharat / state

വ്യാജ വിദ്യാഭ്യാസ യോഗ്യത ആരോപണം : മുഴുവൻ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കാൻ ഷാഹിദ കമാലിനോട് ലോകായുക്ത

author img

By

Published : Dec 9, 2021, 7:32 PM IST

ഷാഹിദ കമാൽ വ്യാജ വിദ്യാഭ്യാസ യോഗ്യത ആരോപണം  വിദ്യാഭ്യാസ രേഖകൾ ഹാജരാക്കാൻ ഷാഹിദ കമാലിനോട് ലോകായുക്ത  lokayukta seeks educational certificates of shahida kamal
വ്യാജ വിദ്യാഭ്യാസ യോഗ്യത ആരോപണം: മുഴുവൻ വിദ്യാഭ്യാസ രേഖകളും ഹാജരാക്കാൻ ഷാഹിദ കമാലിനോട് ലോകായുക്ത

വ്യാജ വിദ്യാഭ്യാസ യോഗ്യത കാട്ടി സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച വനിത കമ്മിഷൻ അംഗം ഷാഹിദ കമാലിൻ്റെ ഹർജിയിൽ ലോകായുക്ത വെള്ളിയാഴ്ചയും വാദം തുടരും

തിരുവനന്തപുരം : വ്യാജ വിദ്യാഭ്യാസ യോഗ്യത കാട്ടി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ വനിത കമ്മിഷൻ അംഗം ഷാഹിദ കമാലിനെതിരായ ഹർജിയിൽ ലോകായുക്ത വെള്ളിയാഴ്ചയും വാദം തുടരും. ഷാഹിദയുടെ മുഴുവൻ വിദ്യാഭ്യാസ രേഖകളും ഹാജരാക്കാൻ കോടതി കർശന നിർദേശം നൽകി. തിരുവനന്തപുരം സ്വദേശി അഖില ഖാനാണ് സ്വകാര്യ ഹർജി നൽകിയത്.

ഷാഹിദ ലോകായുക്തയിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഹാജരാക്കിയിരുന്നു. എന്നാൽ ഈ യോഗ്യതകൾ കരസ്ഥമാക്കാൻ വേണ്ടിവന്ന വിദ്യാഭ്യാസ രേഖകൾ എവിടെയെന്ന് ലോകായുക്ത ആരാഞ്ഞു. ഇവയുടെ എല്ലാം രേഖകൾ കൈവശം ഉണ്ടെന്നാണ് ഷാഹിദ കമാലിൻ്റെ മറുപടി. ഇതേതുടർന്നാണ് വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച എല്ലാ രേഖകളും വെള്ളിയാഴ്ച ഹാജരാക്കാൻ ലോകായുക്ത ആവശ്യപ്പെട്ടത്.

READ MORE: Shahida Kamal| ഷാഹിദ കമാലിനോട് വിദേശ സർവകലാശാലാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ ഉത്തരവിട്ട് ലോകായുക്ത

ഷാഹിദ കമാൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനും വനിത കമ്മിഷൻ അംഗമാകാനും വ്യാജ വിദ്യാഭ്യാസ യോഗ്യതകള്‍ ഹാജരാക്കിയെന്നാണ് ലോകായുക്തക്ക് മുന്നിലെ പരാതി. തെരഞ്ഞെടുപ്പ് കമ്മിഷനെ വരെ തെറ്റായ വിദ്യാഭ്യാസ യോഗ്യത കാട്ടി ഇവര്‍ കബളിപ്പിച്ചെന്നും ഇവരെ എങ്ങനെയാണ് വനിത കമ്മിഷൻ അംഗമായി തുടരാൻ അനുവദിക്കുകയെന്നും പരാതിക്കാരി ചോദിക്കുന്നു.

2016ൽ അണ്ണാമലൈ സർവകലാശാലയിൽ നിന്നും ബിരുദാനന്ദ ബിരുദവും വിദേശ സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡിയും കരസ്ഥമാക്കി എന്നാണ് ഷാഹിദ കമാലിൻ്റെ വാദം. കേരള ലോകായുക്തയാണ് ഹർജി പരിഗണിക്കുന്നത്. ഷാഹിദ കമാലുമായി ബന്ധപ്പെട്ട വാർത്തകൾ മാധ്യമങ്ങൾക്ക് നൽകരുതെന്ന് ആവശ്യപ്പെട്ട് ഇവർ നൽകിയ ഹർജിയിൽ പരാതിക്കാരി എതിർ സത്യവാങ്‌മൂലം സമർപ്പിച്ചു.

2017ൽ ഷാഹിദ സാമൂഹിക നീതി വകുപ്പിൽ സമർപ്പിച്ച രേഖകളിൽ ഇവർക്ക് ബിരുദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ 2018 ജൂലൈയിൽ ഇവർ ഫേസ്ബുക്കിലൂടെ തനിക്ക് ഡി.ലിറ്റ് ലഭിച്ചു എന്നാണ് പ്രചരിപ്പിച്ചത്. എന്നാൽ പതിനൊന്ന് മാസം കൊണ്ട് എങ്ങനെയാണ് ഒരാൾക്ക് ഡി.ലിറ്റ് ലഭിക്കുക എന്നാണ് ഹർജിക്കാരിയുടെ വാദം.

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.