ETV Bharat / state

സംസ്ഥാനത്ത്‌ ഇന്ന്‌ മുതൽ കൂടുതൽ ലോക്ക്‌ ഡൗൺ ഇളവുകൾ

author img

By

Published : Jul 7, 2021, 9:54 AM IST

എ, ബി വിഭാഗങ്ങളിലെ പ്രദേശങ്ങളിൽ ഹോട്ടലുകൾക്ക് ഹോം ഡെലിവറിയും പാഴ്സൽ സംവിധാനവുമായി പ്രവർത്തിക്കാം

lockdown-relaxations  from-today-in-kerala  lock-down concessions  ലോക്ക്‌ ഡൗൺ ഇളവുകൾ  ലോക്ക്‌ ഡൗൺ ഇളവുകൾ ഇന്ന്‌ മുതൽ  ലോക്ക്‌ ഡൗൺ  lock-down  കേരള ലോക്ക്‌ ഡൗൺ  kerala lock down news
സംസ്ഥാനത്ത്‌ കൂടുതൽ ലോക്ക്‌ ഡൗൺ ഇളവുകൾ ഇന്ന്‌ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിൽ പുനഃക്രമീകരിച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഇന്ന്‌ (ജൂലൈ 7) മുതൽ നിലവില്‍ വന്നു. ടിപിആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും 5-10 വരെ പ്രദേശങ്ങൾ ബി വിഭാഗത്തിലും 10-15 വരെ സി വിഭാഗത്തിലും 15 നു മുകളിലുള്ള പ്രദേശങ്ങൾ ഡി വിഭാഗത്തിലും ഉൾപ്പെടുത്തിയാണ് പുനഃക്രമീകരണം.

എ, ബി വിഭാഗങ്ങളിലെ പ്രദേശങ്ങളിൽ സർക്കാർ ഓഫീസുകൾ മുഴുവൻ ജീവനക്കാരെയും ഉൾപ്പെടുത്തി പ്രവർത്തിക്കും. സി വിഭാഗത്തിൽ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്താം. എ, ബി വിഭാഗങ്ങളിലെ പ്രദേശങ്ങളിൽ ഹോട്ടലുകൾക്ക് ഹോം ഡെലിവറിയും പാഴ്സൽ സംവിധാനവുമായി പ്രവർത്തിക്കാം.

also read:സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് അവസാനിക്കും

സമയം ഒൻപതര വരെ നീട്ടി. ജിമ്മുകൾക്ക് എസി ഒഴിവാക്കി പ്രവർത്തിക്കാം. ഒരു സമയം 20 പേർക്ക് മാത്രമാണ് പ്രവേശനം. വായു സഞ്ചാരമുള്ള തുറന്ന ഹാളിലേ പ്രവർത്തനം പാടുള്ളൂ.

നടപടിക്രമങ്ങൾ പാലിച്ച് വിനോദസഞ്ചാര മേഖലകളിലെ ഹോട്ടലുകൾക്കും തുറക്കാം. അതേസമയം വാക്സിൻ എടുത്തവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും മാത്രമാണ് പ്രവേശനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.