ETV Bharat / state

സമരം തുടരും; സർക്കാരിനെതിരെ വിമർശനവുമായി ലത്തീൻ അതിരൂപത, പള്ളികളില്‍ സർക്കുലർ വായിച്ചു

author img

By

Published : Dec 4, 2022, 9:45 AM IST

തിരുവനന്തപുരം ലത്തീൻ അതിരൂപത  ലത്തീൻ അതിരൂപത വിഴിഞ്ഞം  സർക്കാരിനെതിരെ വിമർശനവുമായി ലത്തീൻ അതിരൂപത  latin catholic circular in vizhinjam protest  vizhinjam protest  vizhinjam  vizhinjam port  vizhinjam strike latin catholic  latin catholic  ലത്തീൻ സഭ  വിഴിഞ്ഞം സമരത്തിൽ ലത്തീൻ അതിരൂപത സർക്കുലർ  വിഴിഞ്ഞം സംഘർഷം
ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരും; സർക്കാരിനെതിരെ വിമർശനവുമായി ലത്തീൻ അതിരൂപത

തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ സ‍ർക്കുലർ വായിച്ചു. സർക്കാർ നിസംഗത തുടരുന്നുവെന്ന് സർക്കുലറിൽ പറയുന്നു.

തിരുവനന്തപുരം: വിഴിഞ്ഞത്ത് തങ്ങൾ മുന്നോട്ട് വച്ച ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് ലത്തീൻ സഭ. തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്ന് സ‍ർക്കുലർ വായിച്ചു. സർക്കുലറിൽ കഴിഞ്ഞ ദിവസങ്ങളിൽ വിഴിഞ്ഞത്ത് സംഘർഷമുണ്ടാകാനുള്ള കാരണങ്ങളും വിശദീകരിച്ചു.

സർക്കാർ നിസംഗത തുടരുന്നു. സമരത്തിന്‍റെ പേരിൽ സംഘർഷം ആഗ്രഹിക്കുന്നില്ല. ന്യായമായ ആവശ്യം അംഗീകരിക്കും വരെ സമരം തുടരാനാണ് തീരുമാനം. തുറമുഖം സ്ഥിരമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നില്ല. പകരം നിർമാണം നിർത്തിവച്ചുള്ള പഠനമാണ് ആവശ്യപ്പെടുന്നതെന്ന് സർക്കുലറിലുണ്ട്.

മത്സ്യത്തൊഴിലാളികളോടുള്ള സർക്കാരിന്‍റെ നിസംഗ ഭാവം പ്രതിഷേധാർഹമാണ്. സമരത്തിന് നേതൃത്വം നൽകുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിക്കുന്നു. പ്രകോപനപരമായ സാഹചര്യങ്ങളാണ് വിഴിഞ്ഞത്ത് അനിഷ്‌ട സംഭവങ്ങളിലേക്ക് നയിച്ചതെന്നും ആർച്ച് ബിഷപ്പിന്‍റെ സർക്കുലറിൽ വിമർശിക്കുന്നു.

Also read: വിഴിഞ്ഞം തുറമുഖ സമരം : മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ക്ലിമ്മിസ് ബാവ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.