ETV Bharat / state

ഭൂമിയെ കാര്‍ന്നെടുക്കുന്നു; കണ്ണൂരില്‍ മണ്ണെടുപ്പ് വ്യാപകം; ആശങ്കയില്‍ ജനങ്ങള്‍

author img

By

Published : May 30, 2023, 8:12 PM IST

പൊതുവാച്ചേരി ജനവാസ മേഖലയിലെ വ്യാപകമായ മണ്ണെടുപ്പില്‍ നാട്ടുകാര്‍ ആശങ്കയില്‍. കുന്നിന്‍ ചരിവിലുള്ളത് 200ലധികം വീടുകള്‍. മഴക്കാലമായാല്‍ പ്രകൃതി ദുരന്തമുണ്ടാകുമെന്ന് നാട്ടുകാര്‍.

Mannedupp  Land mining in Pothuvacheri in Kannur  ഭൂമിയെ കാര്‍ന്നെടുക്കുന്നു  കണ്ണൂരില്‍ മണ്ണെടുപ്പ് വ്യാപകം  ആശങ്കയില്‍ ജനങ്ങള്‍  പൊതുവാച്ചേരി  പൊതുവാച്ചേരി റോഡില്‍ കുന്നിടിക്കല്‍ വ്യാപകം  കണ്ണൂര്‍ വാര്‍ത്തകള്‍  കണ്ണൂര്‍ ജില്ല വാര്‍ത്തകള്‍  കണ്ണൂര്‍ പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala  latest news in kerala
കണ്ണൂരില്‍ മണ്ണെടുപ്പ് വ്യാപകം

കണ്ണൂരില്‍ മണ്ണെടുപ്പ് വ്യാപകം

കണ്ണൂര്‍: തന്നട പൊതുവാച്ചേരി റോഡില്‍ കുന്നിടിക്കല്‍ വ്യാപകം. പുതുതായി നിര്‍മിക്കുന്ന വാരം ബൈപാസിന്‍റെ ഭൂ നിരപ്പ് ഉയര്‍ത്തുന്നതിനാണ് മേഖലയില്‍ നിന്ന് കുന്നിടിച്ച് മണ്ണെടുക്കുന്നത്. സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ നിന്നാണ് മണ്ണെടുക്കുന്നതെങ്കിലും വ്യാപകമായ കുന്നിടിക്കല്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. കുന്നില്‍ ചരിവിലുള്ള ഈ മേഖലയുടെ താഴ്‌ഭാഗത്ത് ഏകദേശം 200ലധികം വീടുകളാണ് ഉള്ളത്.

ദിവസവും 60ലധികം ലോഡുകളാണ് മേഖലയില്‍ നിന്ന് കടത്തുന്നത്. പ്രദേശത്ത് നിന്ന് മണ്ണെടുക്കുന്നതിന് വില്ലേജ് ഓഫിസറുടെയും ജിയോളജി വകുപ്പിന്‍റെയും അനുമതിയുണ്ടെന്നാണ് മണ്ണെടുക്കുന്നവരുടെ വാദം. എന്നാല്‍ ഇത്തരത്തിലുള്ള ഒരു മേഖലയില്‍ നിന്ന് വന്‍തോതില്‍ മണ്ണെടുക്കാന്‍ ഇവര്‍ക്ക് എങ്ങനെയാണ് എന്‍ഒസി ലഭിച്ചതെന്നാണ് നാട്ടുകാരുടെ ചോദ്യം.

പ്രദേശത്ത് നിന്ന് മണ്ണെടുക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരൊന്നും പ്രദേശവാസികളുടെ അഭിപ്രായം തേടിയിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. മണ്ണെടുക്കല്‍ ശാസ്‌ത്രീയമല്ലാത്തതിനാല്‍ മഴക്കാലം ആരംഭിച്ചാല്‍ മലയും കുന്നുകളും ഒന്നടങ്കം താഴേക്ക് പതിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. മണ്ണ് നീക്കം ചെയ്യുമ്പോള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനം നല്‍കുന്ന ഡെവലപ്‌മെന്‍റ് പെര്‍മിറ്റും പ്ളാനും അനുസരിച്ച് ഭൂമിയില്‍ വില്ലേജ് ഓഫിസര്‍ അടയാളപ്പെടുത്തി നല്‍കണമെന്നും പ്രസ്‌തുത സ്ഥലം ജിയോളജിസ്റ്റ് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കണമെന്ന നിബന്ധന ഉണ്ടെന്നും എന്നാല്‍ അത്തരം നടപടികളൊന്നും ഇവിടെ കൈക്കൊണ്ടിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

ഈ കടത്തി കൊണ്ട് പോക്ക് നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി: മണ്ണെടുക്കുന്നതിന് ജിയോളജിസ്റ്റ് നല്‍കുന്ന ഉത്തരവില്‍ അനധികൃത ഖനനം സംബന്ധിച്ച പിഴയെ കുറിച്ചും വസ്‌തുവില്‍ മിനറല്‍ ട്രാന്‍സിറ്റ് പാസ് നല്‍കിയ ശേഷം നിശ്ചിത സമയത്തിനുളളില്‍ നിര്‍ദ്ദിഷ്‌ട ജോലികള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ വസ്‌തുവിന്‍റെ ഉടമയില്‍ നിന്നും ഈടാക്കേണ്ട പിഴയെ കുറിച്ചുമുളള വിവരങ്ങള്‍ വ്യക്തമായി ചേര്‍ക്കണമെന്നാണ്. മണ്ണ് കൊണ്ടുപോകുന്ന വാഹനത്തില്‍ മണ്ണ് കയറ്റിയ സമയം, തിയതി, എത്തിച്ചേരുന്ന സ്ഥലം, സമയം എന്നിവ രേഖപ്പെടുത്തിയ മിനറല്‍ ട്രാന്‍സിറ്റ് പാസുകള്‍ ഉണ്ടായിരിക്കണം. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് വ്യാപകമായ ഈ മണ്ണെടുപ്പ് നടക്കുന്നതെന്ന് വ്യക്തം.

പെരളശ്ശേരി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഈ പ്രദേശത്ത് മുൻകാലയളവിലും ഇത്തരത്തിൽ മണ്ണിടിക്കൽ പ്രവർത്തികള്‍ നടന്നിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് നേരത്തെ മണ്ണെടുപ്പ് നിർത്തി വയ്‌ക്കേണ്ടി വന്നത്. പൊതു നിരത്തിലൂടെ മണ്ണ് കൊണ്ടു പോകുമ്പോൾ പൊതുജനങ്ങൾക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് അതിന്‍റേതായ ക്രമീകരണം ഒരുക്കി കൊണ്ടുപോകണമെന്ന നിർദേശങ്ങളും ഇവിടെ കാറ്റിൽ പുറത്തുകയാണ്.

യഥാർഥത്തിൽ സർക്കാർ വികസന പദ്ധതികൾക്ക് വേണ്ടി ഒരു പ്രദേശത്തെ ആകെ ഒരു നിയന്ത്രണവുമില്ലാതെ കാർന്നെടുത്ത് വലിയ ദുരന്തത്തിനാണ് സർക്കാർ കോപ്പുകൂട്ടുന്നത് എന്ന് ഇവിടുത്തെ കാഴ്‌ചകൾ വ്യക്തമാക്കുന്നുണ്ട്. മഴയടുത്ത സാഹചര്യത്തിൽ പ്രദേശവാസികളുടെ ഭീതി കണക്കിലെടുത്ത് സർക്കാർ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

also read: സിപിഎം ബ്രാഞ്ച് അംഗത്തിന്‍റെ നേതൃത്വത്തിൽ അനധികൃത മണ്ണെടുപ്പ്; ചോദ്യം ചെയ്‌ത സിപിഎം വനിത പഞ്ചായത്തംഗത്തെ കയ്യേറ്റം ചെയ്‌തതായി പരാതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.