ETV Bharat / state

മ്യൂസിയത്തിലും കുറവന്‍കോണത്തും സന്തോഷ് ആക്രമണത്തിന് എത്തിയത് സർക്കാർ വാഹനത്തില്‍

author img

By

Published : Nov 2, 2022, 11:35 AM IST

Updated : Nov 2, 2022, 2:31 PM IST

കുറവൻകോണം അതിക്രമം  കുറവൻകോണം  കുറവൻകോണം അക്രമം  കുറവൻകോണം അതിക്രമ കേസ്  കുറവൻകോണം അതിക്രമം പ്രതി സന്തോഷ്  സർക്കാർ വാഹനം ആക്രമണത്തിന്  സർക്കാർ വാഹനം  കുറവൻകോണം അതിക്രമത്തിലെ പ്രതി  കുറവൻകോണത്തെ വീട്ടിലെ അതിക്രമം  മ്യൂസിയത്തിൽ യുവതിക്ക് നേരെ അതിക്രമം  മന്ത്രി റോഷി അഗസ്റ്റിൻ കുറവൻകോണം അതിക്രമം  മന്ത്രി റോഷി അഗസ്റ്റിൻ  കുറവൻകോണം അതിക്രമം സിസിടിവി ദൃശ്യം  വീടുകളിൽ അതിക്രമം  മ്യൂസിയത്തിൽ യുവതിക്ക് നേരെയും അതിക്രമം  ശാസ്‌തമംഗലം  പേരൂർക്കട പൊലീസ്  മ്യൂസിയം പൊലീസ്  കുറവൻകോണം അതിക്രമം പ്രതി പിടിയിൽ  മ്യൂസിയത്തിൽ യുവതിക്ക് നേരെ ആക്രമണം  kuravankonam case accuse  kuravankonam case  kuravankonam  government vehicle kuravankonam case
കുറവൻകോണം അതിക്രമം: പ്രതി സന്തോഷ് ആക്രമണങ്ങൾക്ക് എത്തിയിരുന്നത് സർക്കാർ വാഹനത്തിൽ

ശാസ്‌തമംഗലത്ത് അടക്കം പല വീടുകളിൽ രാത്രികാലങ്ങളിൽ അക്രമം നടന്നതായി പരാതി ഉണ്ട്. ഇതിന് പിന്നിലും സന്തോഷാണോയെന്ന് പരിശോധിക്കുകയാണ് പൊലീസ്

തിരുവനന്തപുരം: മ്യൂസിയം, കുറവന്‍കോണം അതിക്രമങ്ങളിലെ പ്രതി സന്തോഷ് ഇരുസ്ഥലങ്ങളിലും എത്തിയത് സ്റ്റേറ്റ് കാറില്‍. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മന്ത്രി റോഷി അഗസ്റ്റിന്‍റെ പേഴ്സണല്‍ സ്റ്റാഫിന്‍റെ ഡ്രൈവറാണ് ഇയാള്‍.

സിസിടിവി ദൃശ്യങ്ങൾ

ഒക്ടോബര്‍ 26നാണ് മ്യൂസിയം വളപ്പില്‍ നടക്കാനിറങ്ങിയ വനിത ഡോക്ടർക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതും പിന്നാലെ കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചുകയറിയതും. കുറവൻകോണത്തെ വീട്ടിൽ രണ്ടാം ദിവസം സ്വന്തം സ്‌കൂട്ടറിലും എത്തിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശാസ്‌തമംഗലത്ത് അടക്കം പല വീടുകളിൽ രാത്രികാലങ്ങളിൽ അക്രമം നടന്നതായി പരാതി ഉണ്ട്. ഇതിന് പിന്നിലും സന്തോഷാണോയെന്ന് പരിശോധിക്കുകയാണ് പൊലീസ്. ഇതിനായി സന്തോഷിനെ വിശദമായി ചോദ്യം ചെയ്യും.

Last Updated :Nov 2, 2022, 2:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.