ETV Bharat / state

കള്ളപ്പണം വെളുപ്പിക്കാന്‍ ലീഗിന്‍റെ സ്ഥാപനങ്ങളെ കുഞ്ഞാലിക്കുട്ടി ഉപയോഗിച്ചെന്ന് കെ.ടി. ജലീൽ

author img

By

Published : Aug 4, 2021, 2:07 PM IST

ലീഗ് നേതാക്കൾ പാണക്കാട് തങ്ങളെ മറയാക്കി നടക്കുന്നത് ഗുരുതര മാഫിയാപ്രവർത്തനമാണെന്ന് കെ.ടി ജലീല്‍

Kunhalikutty laundered money  pk Kunhalikutty  muslim league institutions  kt Jalil  കെ.ടി. ജലീൽ  പികെ കുഞ്ഞാലിക്കുട്ടി
മുസ്ലിം ലീഗ് സ്ഥാപനങ്ങൾ വഴി കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിച്ചെന്ന് കെ.ടി. ജലീൽ

തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെത്തിരെ ഗുരുതര ആരോപണവുമായി കെ.ടി. ജലീൽ എംഎൽഎ. മുസ്ലിം ലീഗിന്‍റെ സ്ഥാപനങ്ങളെ കള്ളപ്പണം വെളുപ്പിക്കാൻ കുഞ്ഞാലിക്കുട്ടി ഉപയോഗിച്ചെന്നാണ് ആക്ഷേപം.

Kunhalikutty laundered money  pk Kunhalikutty  muslim league institutions  kt Jalil  കെ.ടി. ജലീൽ  പികെ കുഞ്ഞാലിക്കുട്ടി
കെടി ജലീൽ പുറത്തു വിട്ട തെളിവ്

Also Read: 'വിദ്യാഭ്യാസ മന്ത്രിക്ക് ചേർന്നത് ഗുണ്ടാ പട്ടം' ; പിണറായി മറ്റൊരു ശിവൻകുട്ടിയെന്നും കെ. സുധാകരൻ

ഇതുസംബന്ധിച്ച് പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്ന് എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് മൊഴിയെടുത്തെന്ന് അന്വേഷണസംഘത്തിന്‍റെ നോട്ടീസ് പുറത്തുവിട്ട് ജലീൽ പറഞ്ഞു. നോട്ടീസിലെ ആദ്യ പേര് കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹസിഖി പാണ്ടിക്കടവത്തിന്‍റേതാണ്.

Kunhalikutty laundered money  pk Kunhalikutty  muslim league institutions  kt Jalil  കെ.ടി. ജലീൽ  പികെ കുഞ്ഞാലിക്കുട്ടി
.

കുഞ്ഞാലിക്കുട്ടിയുടെ സംഘത്തിന്‍റെ കുത്സിത പ്രവൃത്തികളാണ് ആദായ നികുതി വകുപ്പ് നടപടിക്ക് കാരണം. ലീഗ് നേതാക്കൾ പാണക്കാട് തങ്ങളെ മറയാക്കി നടക്കുന്നത് ഗുരുതരമായ മാഫിയാപ്രവർത്തനമാണെന്നും പിന്നിൽ കുഞ്ഞാലിക്കുട്ടിയാണെന്നും ജലീൽ ആരോപിച്ചു.

കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിച്ചെന്ന് കെ.ടി. ജലീൽ
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.