ETV Bharat / state

'ഗാന്ധിയുടെ ആയുധം ഗോഡ്‌സെയ്‌ക്ക് കൊടുത്താലുള്ള ദുരന്തം'; ലോകായുക്ത നിയമനത്തിനെതിരെ കെ.ടി ജലീല്‍

author img

By

Published : Jan 30, 2022, 12:50 PM IST

വി.സി പദവി വിലപേശി വാങ്ങിയ ഏമാൻ, പ്രതിഫലം കിട്ടിയാൽ എന്തും ചെയ്യുമെന്നും കെ.ടി ജലീല്‍ എം.എല്‍.എ

ലോകായുക്ത നിയമനത്തിനെതിരെ കെ.ടി ജലീല്‍  തവനൂര്‍ എം.എല്‍.എ കെ.ടി ജലീല്‍  KT Jaleel against lokayukta  Tavanur mla kt jaleel fb post  ലോകായുക്ത ഓര്‍ഡിനന്‍സ് പാസാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത
'ഗാന്ധിയുടെ ആയുധം ഗോഡ്‌സെയ്‌ക്ക് കൊടുത്താലുള്ള ദുരന്തം'; ലോകായുക്ത നിയമനത്തിനെതിരെ കെ.ടി ജലീല്‍

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് പാസാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനം കടുക്കുന്നതിനിടെ പിന്തുണയുമായി തവനൂര്‍ എം.എല്‍.എ കെ.ടി ജലീല്‍. മഹാത്മാഗാന്ധിയുടെ കയ്യിൽ വിശ്വസിച്ച് കൊടുത്ത ആയുധം ഗോഡ്‌സെയുടെ കയ്യിൽ കിട്ടിയാൽ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്ത നിയമനത്തില്‍ നടന്നത്. വി.സി പദവി വിലപേശി വാങ്ങിയ ഏമാൻ, പ്രതിഫലം കിട്ടിയാൽ എന്തും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് നേതാവിനെ പ്രമാദമായ ഒരു കേസിൽ നിന്ന് രക്ഷപ്പെടുത്താൻ സ്വന്തം സഹോദര ഭാര്യയ്ക്ക്‌ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലർ പദവി വിലപേശി വാങ്ങിയത്. ആ ഏമാൻ, തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകൈയ്യും ആർക്കുവേണ്ടിയും ചെയ്യും.

മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ അരിച്ച് പെറുക്കി നോക്കിയിട്ടും ഒരു നയാപൈസയുടെ ക്രമക്കേടോ അവിഹിത സമ്പാദ്യമോ കണ്ടെത്താൻ കഴിഞ്ഞില്ല. തുടര്‍ന്ന് പത്തി മടക്കി പിൻവാങ്ങിയപ്പോഴാണ് പിണറായി സർക്കാരിനെ പിന്നിൽ നിന്ന് കുത്താൻ യു.ഡി.എഫ് പുതിയ 'കത്തി' കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കെ.ടി ജലീലിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്‍റെ പൂര്‍ണരൂപം

മഹാത്മാഗാന്ധിയുടെ കൈയ്യിൽ വിശ്വസിച്ച് കൊടുത്ത ആയുധം ഗോഡ്‌സെയുടെ കയ്യിൽ കിട്ടിയാൽ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്ത നിയമവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നത്. യു.ഡി.എഫ് നേതാവിനെ പ്രമാദമായ ഒരു കേസിൽ നിന്ന് രക്ഷപ്പെടുത്താൻ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലർ പദവി വിലപേശി വാങ്ങിയ ഏമാൻ, തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകൈയ്യും ആർക്കുവേണ്ടിയും ചെയ്യും.

മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ അരിച്ചുപെറുക്കി നോക്കിയിട്ടും ഒരു നയാപൈസയുടെ ക്രമക്കേടോ അവിഹിത സമ്പാദ്യമോ കണ്ടെത്താൻ കഴിയാതെ പത്തി മടക്കി പിൻവാങ്ങിയപ്പോഴാണ് പിണറായി സർക്കാരിനെ പിന്നിൽ നിന്ന് കുത്താൻ യു.ഡി.എഫ് പുതിയ 'കത്തി' കണ്ടെത്തിയത്.

കേന്ദ്ര മനുഷ്യാവകാശ കമ്മിഷനായി കോൺഗ്രസ് നിർദേശിച്ച 'മാന്യനെ' ഇപ്പോൾ ഇരിക്കുന്ന പദവിയിൽ പന്തീരാണ്ടുകാലം കുടിയിരുത്തി കേരളത്തിലെ ഇടതുപക്ഷ സർക്കരിനെ അസ്ഥിരപ്പെടുത്താനാണ് യു.ഡി.എഫ് നേതാക്കളുടെ പടപ്പുറപ്പാട്.

ALSO READ: സംസ്ഥാനത്ത് ഇന്ന് ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണം

ഇന്ത്യയിൽ ഒരിടത്തുമില്ലാത്ത നിയമം കേരളത്തിൽ മാത്രം വേണമെന്ന വാശിക്ക് പുല്ലുവില പോലും ജനങ്ങൾ കൽപ്പിക്കില്ല. 2005 ജനുവരി 25 ന് പുറത്ത് വന്ന പ്രമാദ കേസിലെ വിധിയുടെ കോപ്പിയും 2004 നവംബർ 14 ന് വൈസ് ചാൻസലർ പദവി സഹോദര ഭാര്യ ഏറ്റതിൻ്റെ രേഖയുമെല്ലാം നാട്ടിലെ മുറുക്കാൻ കടകളിൽ പോലും കിട്ടും. 'ജാഗരൂഗരായ' കേരളത്തിലെ മാധ്യമങ്ങൾ എല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്.

മാധ്യമ മുതലാളിമാരുടെ ആ ഒട്ടകപ്പക്ഷി നയം കൊണ്ടാന്നും ആരും രക്ഷപ്പെടാൻ പോകുന്നില്ല. 'പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ' എന്നല്ലേ പ്രമാണം. അതിനു ഞാൻ നിമിത്തമായി എന്നു മാത്രം..

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.