ETV Bharat / state

സ്വിഫ്‌റ്റ് ബസില്‍ അധിക ജോലി; പ്രചരണം തെറ്റാണെന്ന് മാനേജ്‌മെന്‍റ്

author img

By

Published : Oct 17, 2022, 2:26 PM IST

സ്വിഫ്‌റ്റ് ബസിലെ യാത്രക്കാരില്‍ നിന്ന് ഒരു തരത്തിലുമുള്ള പരാതികളും ലഭിച്ചിട്ടില്ലെന്ന് മാനേജ്‌മെന്‍റ്

KSRTC Swift bus updates  സ്വിഫ്‌റ്റ് ബസില്‍ അധിക ജോലിയെടുപ്പിക്കുന്നു  മാനേജ്‌മെന്‍റ്  KSRTC Swift bus  KSRTC news updates  kerala news updates  കെഎസ്ആർടിസി സ്വിഫ്‌ ബസ്  കെഎസ്ആർടിസി വാര്‍ത്തകള്‍  കെഎസ്ആർടിസി  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  latest news updates in kerala
സ്വിഫ്‌റ്റ് ബസില്‍ അധിക ജോലിയെടുപ്പിക്കുന്നു; പ്രചരണം തെറ്റാണെന്ന് മാനേജ്‌മെന്‍റ്

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്‌റ്റ് ബസില്‍ ജീവനക്കാരെ വിശ്രമമില്ലാതെ അധിക ജോലി ചെയ്യിക്കുന്നുവെന്ന പ്രചരണങ്ങൾ അടിസ്ഥാന രഹിതമെന്ന് മാനേജ്മെൻ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ദീർഘദൂര സർവീസുകൾക്കായി 116 ബസുകളും, സിറ്റി സർക്കുലർ സർവീസിനായി 25 ഇലക്ട്രിക് ബസുകളുമാണ് ഇപ്പോൾ കെഎസ്ആർടിസി- സ്വിഫ്റ്റിന് വേണ്ടി സർവീസ് നടത്തുന്നത്. ഈ ബസുകളില്‍ രണ്ട് വീതം ഡ്രൈവര്‍ കം കണ്ടക്‌ടര്‍മാര്‍ അടങ്ങുന്ന ക്രൂവിനെയാണ് ജോലിക്കായി നിയമിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ നിയമിച്ച ജീവനക്കാര്‍ ലീവുള്ള ദിവസം അടുത്ത ക്രൂവിനെയും നിയമിക്കും. 542 ഡ്രൈവർ കം കണ്ടക്‌ടര്‍ തസ്‌തികയിലുള്ള ജീവനക്കാരാണ് കെഎസ്ആർടിസി - സ്വിഫ്റ്റിനുള്ളത്. ഇവര്‍ക്ക് ജോലി അടിസ്ഥാനത്തിലാണ് ശമ്പളം നൽകുന്നത്. അതുകൊണ്ട് തന്നെ ആവശ്യത്തിനുള്ള ജീവനക്കാരെ വച്ചാണ് കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് നടത്തുന്നത്.

പ്രതിദിനം ഒരു ലക്ഷം രൂപയിൽ അധികം വരുമാനമാണ് ​ഗജരാജ സ്ലീപ്പർ ബസുകൾക്ക് ലഭിക്കുന്നത്. അന്തർ സംസ്ഥാന സർവീസുകള്‍ ഉള്‍പ്പെടെ നടത്തുന്ന ബസിലെ യാത്രക്കാര്‍ക്ക് പോലും ഒരുതരത്തിലുമുള്ള പരാതിയുമില്ല. സ്വിഫ്റ്റ് രൂപീകരണം തുടങ്ങിയപ്പോള്‍ തന്നെ തെറ്റായ പ്രചരണങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അത്തരം തെറ്റായ പ്രചരണങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടതെന്നും മാനേജ്മെൻ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.